കോഴിക്കോട്: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണ്ങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയ സംഭവത്തിൽ മൃതദേഹം ഉപേക്ഷിച്ച രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. ബാഗ് കണ്ടെത്തിയത് അട്ടപ്പാടിയിലെ ഒൻപതാം വളവിലെ ചോലയിൽ നിന്ന്.
തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിഖിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി ഷിബിലി (22) യും ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) യുമാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്.
ഈ മാസം 18 നാണ് സിദ്ധിഖ് തിരൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത്. അതേസമയം, മൃതദേഹം സംബന്ധിച്ച് പ്രതികൾ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് അന്വേഷണം നടത്തുക.ഇതിനായി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പടിയിലേക്ക് തിരിച്ചു.9 മണിയോടെ മൃതദേഹപരിശോധന ആരംഭിക്കുമെന്നാണ് സൂചന.
റാന്നി: എംഎൽഎ ഫണ്ടിൽ നിന്നും നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 31 ലക്ഷം രൂപ ചിലവഴിച്ചാണ് 9 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പെരുനാട് മടത്തും മൂഴി കൊച്ചുപാലം ജംഗ്ഷൻ, വാളിപ്പാക്കൽ ജംഗ്ഷൻ, മന്ദിരം, ബ്ലോക്ക് പടി, എസ് സി സ്കൂൾ പടി, മാടത്തും പടി, മന്ദമരുതി ആശുപത്രി, പ്ലാച്ചേരി, എഴുമറ്റൂർ എന്നിവിടങ്ങളിലാണ് ബസ് വെയിറ്റിംഗ് ഷെഡുകൾ ഉള്ളത്. ഇതിൽ എഴുമറ്റൂരേത് ഒഴികെ ബാക്കിയെല്ലാം […]
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്ഷൻ 8 കമ്പനിയായ അസാപ് കേരളയിലേക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. CA/ICWA ബിരുദധാരികളായ, 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അസാപ് കേരളയുടെയോ (www.asapkerala.gov.in) CMD കേരളയുടെയോ (www.kcmd.in) ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 62 വയസ്സാണ് ഉയർന്ന പ്രായപരിധി. അവസാന തീയതി ജൂൺ 04
ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഒരുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ചികിത്സയിലുള്ള ഭാര്യയെ കാണാനാണ് സിസോദിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ഭാര്യയ്‌ക്കൊപ്പം ചെലഴിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഈ സമയത്ത് മാധ്യമങ്ങളെ കാണാനോ, ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാന്‍ പാടില്ല. കുടുംബം ഒഴികെ മറ്റാരുമായും കൂടിക്കാഴ്ച നടത്തരുതെന്നും ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി. ഭാര്യയുടെ […]
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ജൂൺ എട്ടിന് പുനരാരംഭിക്കും. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഒരുമിച്ച് നൽകിയിരുന്നു. മൂന്ന് മാസത്തെ പെൻഷനാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. മാസത്തിലൊരിക്കൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു. ഇതിനിടെ […]
കോട്ടയം: ഒരു യൂണിറ്റ് വൈദ്യൂതിക്ക് 9 പൈസ സർ ചാർജ് ഈടാക്കുന്നത് തുടരാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇന്നലെ അനുമതി നൽകുകയും ഇതിന് പുറമേ ഇന്നുമുതൽ 10 പൈസ കൂടി സർചാർജ് ഈടാക്കുവാൻ റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിരിക്കുന്നതുമൂലം ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ വർധിപ്പിക്കൻ സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും യുഡിഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. വിലക്കയറ്റം കൊണ്ടും, കാർഷിക വിളകളുടെ വില തകർച്ച മൂലവും പൊറുതിമുട്ടി നിൽക്കുന്ന ജനങ്ങളെ സംസ്ഥാന സർക്കാർ […]
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ആറാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ വകുപ്പിന്റെ സൂചനകള്‍ പ്രകാരം നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് […]
തിരുവനന്തപുരം: വിയോജന അഭിപ്രായങ്ങൾക്കും വിരുദ്ധാഭിപ്രായങ്ങൾക്കും ഇടം നൽകുന്ന പൊതുമണ്ഡലത്തെ ഇല്ലാതാക്കാൻ സംഘടിതശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോജിക്കാനും വിയോജിക്കാനുമുള്ള പൊതുമണ്ഡലം ഉണ്ടെന്നതാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുപ്രവർത്തകരുടെ ആത്മകഥ കേവലജീവിത വിവരണം മാത്രമായി പരിമിതപ്പെടില്ല. അതിൽ നാടിന്റെ ചരിത്രവും ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടുകളുമുണ്ടാകും. വിവേചനവും ചൂഷണവും അടിച്ചമർത്തലുകളും നിലനിൽക്കുന്ന രാജ്യത്ത് കമ്യൂണിസ്റ്റുകാരുടെ ജീവിതം പൂക്കൾ വിതറിയ വഴികളിലൂടെ അല്ല മുന്നേറിയിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.
കൊച്ചി; മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്നും ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലെന്നും അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു. തീവ്രവാദത്തെ കുറിച്ചും മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐഎസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ലെന്നും കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ ലീഗുമായുള്ള കോണ്‍ഗ്രസിന്‍റെ സഖ്യം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുല്‍ […]
2021ലെ യുഎസ് ഓപൺ ടെന്നിസ് ടൂർണമെന്റിനിടെ തന്നോട് സെൽഫി ചോദിച്ച ആരാധകനെ വിവാഹം കഴിക്കാനൊരുങ്ങി മുൻ വിംബിൾഡൻ ചാമ്പ്യൻ ഗർബിനെ മുഗുരുസ. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം തന്നെയാണ് വിവാഹ നിശ്ചയ വിശേഷം പങ്കുവച്ചത്. യു ഹാഡ് മി അറ്റ് ഹലോ എന്ന തലക്കെട്ടാണ് ചിത്രത്തിന് താരം നൽകിയത്. മോഡലായ ആർതർ ബോർഗസ് ആണ് വരൻ. സ്പാനിഷ് മാധ്യമമായ ഹോലയോട് തന്റെ പ്രണയത്തെ കുറിച്ച് മുഗുരുസ പറയുന്നതിങ്ങനെ; ‘സെൻട്രൽ പാർക്കിനോട് (ന്യൂയോർക്ക് സിറ്റി) അടുത്തായിരുന്നു എന്റെ ഹോട്ടൽ. മുറിയിലിരുന്ന് […]