കോഴിക്കോട് : എല്‍ജെഡി വിമതര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന് സൂചന. 20ന് കോഴിക്കോട് ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
/sathyam/media/post_attachments/sxjW4Q8zd4IkhTK2swWs.jpg)
യോഗം ചേര്‍ന്നുവെന്ന് മാത്രമല്ല, സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ്കുമാറിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയതിലൂടെ ഗുരുതരമായ അച്ചടക്ക ലംഘനമാണ് വിമതര്‍ നടത്തിയത് എന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
ഇനിയും വിട്ടുവീഴ്ച്ച ചെയ്താല്‍ പ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും നേതൃത്വം തിരിച്ചറിയുന്നുണ്ട്. വിമതര്‍ എടുത്ത നിലപാടിലെ അതൃപ്തി സംസ്ഥാന പ്രസിഡന്‍റ് പരസ്യമായി പ്രകടമാക്കുകയും ചെയ്തു.
എങ്കിലും വിമതര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കാരണം പിളര്‍പ്പ് ഉണ്ടായാല്‍ മുന്നണിയിലെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാകും. അതിനാല്‍ പിളര്‍പ്പൊഴിവാക്കാനുള്ള സാധ്യതകള്‍ ആരായുകയാണ് സംസ്ഥാന നേതൃത്വം.