കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ മൂന്നിടങ്ങളിലാണ് അടുത്തിടെ ഭക്ഷ്യവിഷബാധ ഉണ്ടായത്. ജില്ലയില്‍ ഭക്ഷ്യ വിഷബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കേറ്ററിങ് മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ബോധവല്‍ക്കരണം നടത്താനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനം.
/sathyam/media/post_attachments/Q4MUc9s4SARNkiVg34kc.jpg)
നരിക്കുനിയിലെ രണ്ടര വയസുകാരന്റെ മരണം ഭക്ഷ്യ വിഷബാധ കാരണമാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ ഭക്ഷ്യവിഷബാധക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് ഈ കുട്ടിയേയും മറ്റ് 11 കുട്ടികളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം വടകരയിലും ഭക്ഷ്യ വിഷബാധ ഉണ്ടായി. ഇതെല്ലാം വിവാഹ വീട്ടിലെ ഭക്ഷണത്തില്‍ നിന്നാണ് . ഈ സാഹചര്യത്തിലാണ് കേറ്ററിങ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പാചക തൊഴിലാളികള്‍ക്കും ബോധവല്‍ക്കരണം നടത്താനുള്ള തീരുമാനം
നരിക്കുനിയിലെ സംഭവത്തില്‍ ഭക്ഷണത്തിന്റെ സാംപിള്‍ ശേഖരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതു കണക്കിലെടുത്ത് ഭക്ഷണ വിതരണത്തിനു മുന്‍പ് കുറച്ച് മാറ്റിവക്കാന്‍ വിതരണക്കാരോട് ആവശ്യപ്പെടും.
ഏറെ കാലത്തെ അടച്ചിടലിനു ശേഷം തുറന്നതിനാല്‍ പാത്രങ്ങള്‍ ശരിയായ രീതിയില്‍ വൃത്തിയാക്കിയില്ലെങ്കില്‍ ഭക്ഷ്യ വിഷബാധക്ക് കാരണമാകും . അക്കാര്യങ്ങളും വരും ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കും