Advertisment

കോഴിക്കോട്ട് നടുറോഡിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം; യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഭര്‍ത്താവിന്‍റെ ഭീഷണി

കോഴിക്കോട്: കോഴിക്കോട്ട് നടുറോഡിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം. മീൻകട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിയെ ഭർത്താവ് നിധീഷാണ് ക്രൂരമായി ആക്രമിച്ചത്.

Advertisment

publive-image

യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നുമാണ് ഭര്‍ത്താവിന്‍റെ ഭീഷണി. രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതോടെ നടുറോഡില്‍ വച്ച് തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് യുവതി പറയുന്നത്.

മീന്‍തട്ട് തട്ടിത്തെറിപ്പിച്ചു. കരിങ്കല്ലെടുത്ത് തന്‍റെ നേരെ എറിഞ്ഞതായും കഴുത്തിന് പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.

ഏറെക്കാലമായി ഭർത്താവിന്റെ ക്രൂരമർദനം അനുഭവിക്കുന്നതായി ശാമിലി പറഞ്ഞു. ഭര്‍ത്താവിനെതിരെ നേരത്തെയും നടക്കാവ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നടപടിയെടുത്തില്ല.

കഴിഞ്ഞമാസം 14 ന് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയെങ്കിലും പരാതി കാണുന്നില്ലെന്നാണ് ഇന്നലെ പോയി അന്വേഷിച്ചപ്പോള്‍ പറഞ്ഞതെന്നും യുവതി പറഞ്ഞു.

എന്നാല്‍ തന്നെ മര്‍ദ്ദിച്ചയാളുടെ പരാതി അവിടെയുണ്ടെന്നും യുവതി പറഞ്ഞു. നടുറോഡില്‍ വച്ച് ആക്രമിച്ച കേസില്‍ നിധീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞു.

Advertisment