Advertisment

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു: കോഴിക്കോട് നഗരത്തില്‍ മെഗാ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തുറക്കുന്നു: രോഗവ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ജില്ലയിലെ അഗതി മന്ദിരങ്ങളില്‍ പ്രവേശം കര്‍ശനമായി നിയന്ത്രിക്കും

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം അനുദിനം പെരുകുന്ന സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തില്‍ മെഗാ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തുറക്കുന്നു. മൂന്നിടത്താണ് മെഗാ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തുറക്കുക.

Advertisment

publive-image

രോഗവ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ജില്ലയിലെ അഗതി മന്ദിരങ്ങളില്‍ പ്രവേശം കര്‍ശനമായി നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ചത് രണ്ടായിരത്തിലേറെ പേര്‍ക്കാണ്. രണ്ടു ദിവസത്തിനിടെ മാത്രം രോഗബാധിതരായത് 948 പേര്‍.

കാര്യങ്ങള്‍ കൈവിട്ടുപോയേക്കാമെന്ന് തിരിച്ചറിഞ്ഞുളള മുന്നൊരുക്കങ്ങളാണ് കോഴിക്കോട് കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും നടത്തുന്നത്. നഗരത്തില്‍ പ്രധാന വ്യാപാര മേളകള്‍ നടക്കുന്ന കനോലി കനാലിനു തീരത്തെ സരോവരം ട്രേഡ് സെന്‍ററാണ് മെഗാ കൊവിഡ് സെന്‍ററാക്കുന്ന പ്രധാന കേന്ദ്രം.

kozhikode covid
Advertisment