New Update
Advertisment
കോഴിക്കോട്: കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഇന്ന് കടുത്ത നിയന്ത്രണം. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകൾ രാത്രി ഏഴ് വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും ജില്ലാ കളക്ടറുടെ ഉത്തരവ്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണം തുടരും. ബീച്ചുകൾ, പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഞായറാഴ്ച തുറക്കരുതെന്നും ഉത്തരവിൽ പറയുന്നു.