കുവൈറ്റില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരന്റെ ബാഗേജില്‍ നിന്നും പിടിച്ചെടുത്തത് 50 ലക്ഷം രൂപയുടെ സ്വര്‍ണം; ഒരു കിലോ സ്വര്‍ണം ഒളിപ്പിച്ചു വച്ചിരുന്നത് ഭക്ഷണ വസ്തുക്കള്‍ക്കിടയില്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, January 21, 2021

ക​രി​പ്പൂ​ർ: കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച 50.63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി. എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സാ​ണ്​  സ്വ​ർ​ണം പി​ടി​ച്ച​ത്. കോ​ഴി​ക്കോ​ട്​ കുറ്റിക്കാട്ടൂർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഉ​വൈ​സിന്റെ കാ​ർ​ഗോ​യി​ൽ​നി​ന്നാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത്.

യാ​ത്ര​ക്കാ​ര​ൻ ഡി​സം​ബ​ർ 26നാ​ണ്​ കു​വൈ​ത്തി​ൽ​നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ബാ​ഗേ​ജ്​ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഭ​ക്ഷ​ണ​വ​സ്​​തു​ക്ക​ൾ​ക്കി​​ട​യി​ൽ ഒ​ളി​പ്പി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി.​എ. കി​ര​ൺ, സൂ​പ്ര​ണ്ട്​ എം. ​പ്ര​വീ​ൺ, ഇ​ൻ​സ്​​പെ​ക്​​ട​ർ ക​രി​ൽ സു​രി​റ, ഹ​വി​ൽ​ദാ​ർ​മാ​രാ​യ പി. ​മ​നോ​ഹ​ര​ൻ, വി​ശ്വം​ഭ​ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സ്വ​ർ​ണം പി​ടി​ച്ച​ത്.

 

×