Advertisment

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു; കോഴിക്കോട് മെഡി. കോളേജിൽ ഇന്ന് രണ്ട് കൊവിഡ് മരണം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ഏഴായിരം കടന്നു. രോഗബാധിതരായി മരണമടയുന്നവരുടെ എണ്ണവും ഉയരുകയാണ്.

Advertisment

publive-image

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് രണ്ട് പേർ രോഗം ബാധിച്ച് മരിച്ചു. കോഴിക്കോട് തെക്കിന്‍തോട്ടം സ്വദേശി മുഹമ്മദ് ഷാജി (53), വടകര തൂണേരി സ്വദേശി കുഞ്ഞബ്ദുല്ല (70) എന്നിവരാണ് മരിച്ചത്.

ജില്ലയിൽ ഇന്നും 500 ന് മുകളിലാണ് രോഗബാധിതർ. 684 പേർക്കാണ് ഇന്ന് മാത്രം രോഗംബാധിച്ചത്. സമ്പർക്കത്തിലൂടെയാണ് കൂടുതൽ പേർക്കും രോഗം ബാധിച്ചത്. അതിനിടെ പേരാമ്പ്ര യത്തീംഖാനയിൽ അന്തേവാസികളായ 19 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

kozhikode
Advertisment