കോഴിക്കോട് ബേക്കറിയിൽ സാധനം വാങ്ങാൻ വന്ന വിദ്യാർഥിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, February 26, 2020

കോഴിക്കോട്: ബേക്കറിയിൽ സാധനം വാങ്ങാൻ വന്ന വിദ്യാർഥിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പിണറായി സ്വദേശി മന്ദിയത്ത് അശ്വതി വീട്ടിൽ രാജനെയാണ് (67) നാദാപുരം സിഐ എൻ.സുനിൽ കുമാർ അറസ്റ്റ് ചെയ്തത്. കടയിലെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ പ്രകാരം കേസെടുത്ത ഇയാളെ റിമാൻഡ് ചെയ്തു. ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

×