ജോളിയെ കുറിച്ച് അയല്‍ ജില്ലകളില്‍ നിന്നുവരെ പരാതികള്‍ ; ജോളി ഏറ്റവും ആസൂത്രണം ചെയ്തു നടപ്പാക്കിയതു മഞ്ചാടിയില്‍ മാത്യുവിന്റെ കൊലപാതകം ; ഇപ്പോള്‍ അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തുമായിരുന്നു എന്നു പറഞ്ഞതു ശരി തന്നെ ; ജോളിയ്ക്ക് ഇരട്ട വ്യക്തിത്വം : കൂടത്തായി  കൊലയാളിയെ കുറിച്ച് പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ 

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, October 14, 2019

കോഴിക്കോട് : കൂടത്തായിലെ സ്ത്രീ കൊലയാളിയെ കുറിച്ച് പൊലീസ് പുറത്തുവിടുന്ന വിവരങ്ങള്‍ കേരളത്തെ ഞെട്ടക്കുന്നതാണ്. കൊലപാതകക്കേസിലെ പ്രതി ജോളി കൂടുതല്‍ ആളുകളെ വധിക്കാന്‍ ശ്രമിച്ചതായി പൊലീസിനു വിവരം ലഭിച്ചെന്നു കോഴിക്കോട് റൂറല്‍ എസ്പി കെ.ജി. സൈമണ്‍ വെളിപ്പെടുത്തി.. കൂടത്തായിയിലെ കൊലപാതകങ്ങളില്‍ ജോളിയുടെ പങ്കു പുറത്തുവന്നതോടെ മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെ പരാതികള്‍ ലഭിച്ചിട്ടുണ്ട്.

വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടന്ന മരണങ്ങള്‍ സംബന്ധിച്ച് ആദ്യഘട്ടത്തില്‍ത്തന്നെ ജോളിയെ സംശയമുണ്ടായിരുന്നു. എന്‍ഐടി അധ്യാപികയെന്ന വാദം കള്ളമാണെന്നു തെളിഞ്ഞതോടെ സംശയം ബലപ്പെട്ടു. 6 മരണങ്ങളും നടന്ന സ്ഥലങ്ങളിലെ ഇവരുടെ സാന്നിധ്യം, മരണങ്ങളിലെ സമാനത, മരണവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴിയിലെ വൈരുധ്യം എന്നിവയും ഇവരിലേക്ക് അന്വേഷണം നീളാന്‍ കാരണമാണ്.

ഹൃദയാഘാതമാണു പലരുടെയും മരണകാരണമെന്നു ജോളി പറഞ്ഞിരുന്നു. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളായിരുന്നു മരിച്ചവരുടേതെന്നു പൊലീസ് മനസ്സിലാക്കി.

Related image

സ്വത്തു വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരന്‍ റോജോ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു സമ്മതമാണെന്നു പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ജോളി റോജോയെ അറിയിച്ചു. എന്നാല്‍ കുടുംബത്തിലെ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടു റോജോ നല്‍കിയ പരാതി പിന്‍വലിക്കണമന്നായിരുന്നു ഉപാധി. ഭര്‍ത്താവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കേണ്ടെന്ന നിലപാടും ജോളിയിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാന്‍ കാരണമായി.

അതിവിദഗ്ധമായാണു ജോളി കൊലപാതകങ്ങള്‍ നടത്തിയത്. ഇതു മിടുക്കല്ല, പ്രത്യേകതരം മാനസികാവസ്ഥയാണ്. ജോളിയുടേതു ഇരട്ട വ്യക്തിത്വമാണ്. കൊലപാതകങ്ങള്‍ നടത്തിയെങ്കിലും നാട്ടില്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിയായിരുന്നു ജോളി. സ്ത്രീ തനിച്ച് ഇങ്ങനെ ചെയ്യുമോ എന്നു സംശയിക്കേണ്ടതില്ല.

Image result for jolly

എന്‍ഐടിയില്‍ അസി. പ്രഫസര്‍ ആണെന്ന് 14 വര്‍ഷം ഭര്‍ത്താവിനെയും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച സ്ത്രീക്ക് ഇതെല്ലാം സാധിക്കും. കൊലപാതകങ്ങള്‍ നടത്തിയതില്‍ ജോളിക്കു വിഷമമില്ല. എന്നാല്‍ തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതില്‍ ജോളി അസ്വസ്ഥയാണ്.

മക്കളുടെ പഠനം മുടങ്ങുമെന്നും ആശങ്ക പ്രകടിപ്പിക്കാറുണ്ട്.ജോളി ഏറ്റവും ആസൂത്രണം ചെയ്തു നടപ്പാക്കിയതു മഞ്ചാടിയില്‍ മാത്യുവിന്റെ കൊലപാതകമാണ്.

Image result for jolly

ഇപ്പോള്‍ അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കില്‍ ജോളി കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തുമായിരുന്നു എന്നു പറഞ്ഞതു ശരിയാണ്. കൊലപാതകങ്ങള്‍ക്കിടയിലെ കാലദൈര്‍ഘ്യം കുറഞ്ഞുവന്നത് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു

×