Advertisment

കോഴിക്കോട് വിവാഹനിശ്ചയ ദിവസം യുവാവ് ആത്മഹത്യ ചെയ്തു: സാമ്പത്തിക പ്രശ്നങ്ങളില്ല, യുവാവിനെ ചില മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന് പോലീസ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കോഴിക്കോട് വിവാഹനിശ്ചയ ദിവസം യുവാവ് ആത്മഹത്യ ചെയ്തു. പയ്യോളി സ്വദേശി ബജീഷാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ബജീഷിനെ ചില മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Advertisment

publive-image

പയ്യോളി നഗരത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ഫാൻസി സ്റ്റോർ നടത്തുകയായിരുന്നു ബിരുദധാരിയായ ബജീഷ്. പിതാവ് ഭാസ്കരനുമായി ഏറെ ആത്മബന്ധം ഉണ്ടായിരുന്നു.

ഒരു വർഷം മുൻപുണ്ടായ ഭാസ്കരൻറെ ആകസ്മിക മരണം ബജഷീനെ അലട്ടി. ഒപ്പം പിതാവ് 25 വർഷങ്ങളോളമായി നടത്തിവന്ന കടമുറി ഒഴിയാനുള്ള സമയപരിധി അടുത്തുവന്നതും വിഷമം ഇരട്ടിയാക്കി.

ഇതിനിടയിലാണ് പേരാമ്പ്ര സ്വദേശിനിയുമായി 31കാരനായ ബജീഷിൻറെ വിവാഹം തീരുമാനിച്ചത്. നിശ്ചയ ചടങ്ങ് ഇന്നായിരുന്നു. പുലർച്ചെയാണ് ബജീഷിനെ വീടിൻറെ പിറകിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ബജീഷ് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മറ്റ് സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ അറിയിച്ചു.

kozhikode suicide
Advertisment