കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി; പകരം സംവിധാനം ഒരുക്കിയില്ല, പ്രതിഷേധിച്ച് യാത്രക്കാര്‍

author-image
neenu thodupuzha
New Update

publive-image

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി.

Advertisment

വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു. 8.05നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും ഷാര്‍ജയിലേക്ക്  പകരം സംവിധാനം സജ്ജമാക്കിയില്ലെന്നതും  പ്രതിഷേധം വര്‍ധിക്കാന്‍ ഇടയാക്കി

എഞ്ചിന്‍ തകരാര്‍ മൂലമാണ് വിമാനം റദ്ദാക്കിയതെന്നാണ് അധികൃതര്‍ അറിയിച്ചത്. യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്ത ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിയിച്ചത്.

റണ്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വൈകിട്ടാണ്  വിമാനമുള്ളൂ. നാളെ വൈകിട്ട് എത്താനാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Advertisment