ശോഭ സുരേന്ദ്രന്റെ ക്ഷണത്തെ പുച്ഛിച്ച് തള്ളുന്നു: ശോഭ ബിജെപിയില്‍ നിന്നും പുറത്താണ്, അവര്‍ എന്തിനാണ് അങ്ങനെയൊരു ചൂണ്ടയിട്ടതെന്നറിയില്ലെന്ന് കെ പി എ മജീദ്

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Saturday, February 27, 2021


കോഴിക്കോട്: മുസ്ലീം ലീഗ് ദേശീയധാര അംഗീകരിച്ചുകൊണ്ട് മുന്നിണിയിലേക്ക് വന്നാല്‍ സ്വീകരിക്കാമെന്ന ശോഭ സുരേന്ദ്രന്റെ ക്ഷണത്തെ പുച്ഛിച്ച് തള്ളുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.

ശോഭ ബിജെപിയില്‍ നിന്നും പുറത്താണെന്നും അവര്‍ എന്തിനാണ് അങ്ങനെയൊരു ചൂണ്ടയിട്ടതെന്നറിയില്ലെന്നും മജീദ് പറഞ്ഞു.

ലീഗിനെ സംബന്ധിച്ചിടത്തോളം ബിജെപിയുമായി സഹകരിക്കുക എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. രാജ്യത്ത് സിപിഐഎം ഉള്‍പ്പടെയുള്ള എല്ലാ പാര്‍ട്ടികളും ബിജെപിക്കെതിരെ ഒന്നിച്ചുനിന്ന് പോരാടുകയാണ്.

മതന്യൂന പക്ഷങ്ങള്‍ക്ക് ഒരിക്കലും അവരുമായി സഹകരിക്കാന്‍ പറ്റില്ല. ജനാധിപത്യവും മതേതരത്വവും പാര്‍ലമെന്റും ജുഡിഷ്യറിയും എല്ലാം ബിജെപി കുഴപ്പത്തിലാക്കി. അതിനെതിരെ പോരാടുന്നതിനിടയില്‍ എങ്ങനെയാണ് ബിജെപിയുമായി സഹകരിക്കുന്നതെന്നും മജീദ് ചോദിച്ചു.

×