Advertisment

ചെരുപ്പിടാന്‍ കുനിഞ്ഞാല്‍ കണ്ണിലൂടെ രക്തമൊഴുകുന്ന എന്‍ ശക്തനും കെപിസിസി വൈസ് പ്രസിഡന്റ് ! ഇത്രയും ആരോഗ്യ പ്രശ്‌നമുള്ള നേതാവെങ്ങനെ കേരളത്തിലുടനീളം യാത്ര ചെയ്ത് പാര്‍ട്ടിയെ കെട്ടിപ്പെടുക്കുമെന്നും ചോദ്യം ? അകന്നു പോയ നാടാര്‍ സമുദായത്തെ അടുപ്പിക്കാന്‍ ഒരു സ്വാധീനവുമില്ലാത്ത നേതാവിനെങ്ങനെ കഴിയുമെന്ന് സമുദായ അംഗങ്ങള്‍തന്നെ ചോദിക്കുന്നു. 70 കഴിഞ്ഞ് വിശ്രമജീവിതം നയിച്ചിരുന്ന നേതാക്കളെ വിളിച്ച് പദവികള്‍ കൊടുക്കുമ്പോള്‍ യുവാക്കളായ നേതാക്കള്‍ ഔട്ട് ! കോണ്‍ഗ്രസ് രക്ഷപെടാത്തതിന്റെ കാരണമന്വേഷിക്കാന്‍ ഇനി ഒരു സമിതിയും വേണ്ട

New Update

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ച നേതാക്കളില്‍ ചിലര്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുന്നവരെന്ന് അവര്‍ തന്നെ പറഞ്ഞവര്‍. മുമ്പ് പലവിവാദങ്ങളും ഉണ്ടായപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ തന്നെ പ്രയാസമാണെന്നു പറഞ്ഞവരെ പാര്‍ട്ടി വലിയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ നേതൃത്വത്തിലേക്ക് പരിഗണിച്ചതാണ് രസകരം.

Advertisment

publive-image

മുന്‍ സ്പീക്കറായ എന്‍ ശക്തന്‍, അദ്ദേഹത്തിന് ചെരുപ്പിടാന്‍ പോലും ഒന്നു കുനിയാനാകില്ല. അങ്ങനെ ചെയ്താല്‍ കണ്ണിലൂടെ രക്തം വരുന്ന മാരകമായ അസുഖമുള്ള നേതാവാണ്. ഇദ്ദേഹം എങ്ങനെ കേരളത്തിലുടനീളം നടന്ന് പാര്‍ട്ടി കെട്ടിപ്പെടുക്കുമെന്നാണ് ചോദ്യം.

സ്പീക്കറായിരിക്കെ ഒരിക്കല്‍ പോലീസുകാരനെകൊണ്ട് ചെരിപ്പ് എടുപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ന്യായമാണ് തന്റെ അസുഖം. ഇതു പറഞ്ഞ് വിവാദത്തില്‍ നിന്നും തലയൂരിയ അദ്ദേഹം ഇപ്പോള്‍ എങ്ങനെ ഓടി നടന്നു പ്രവര്‍ത്തിക്കും. പ്രത്യേകിച്ച് 70 വയസുകൂടി പിന്നിട്ട പശ്ചാത്തലത്തില്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ നിന്നും അകന്നുപോയ നാടാര്‍ വോട്ടുകള്‍ തിരികെ എത്തിക്കാനാണ് എന്‍ ശക്തനെ വൈസ്പ്രസിഡന്റാക്കുന്നതെന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ സമുദായത്തില്‍ ഇപ്പോള്‍ ഒരു സ്വാധീനവമില്ലാത്ത നേതാവിനെ പദവി നല്‍കി കൊണ്ടുവന്നാല്‍ ഗുണം ചെയ്യില്ലെന്ന് പ്രാദേശിക നേതാക്കളും പറയുന്നുണ്ട്.

73 വയസുപിന്നിട്ട എറണാകുളം ജില്ലയില്‍ നിന്നുള്ള മറ്റൊരു വൈസ് പ്രസിഡന്റാണ് വിജെ പൗലോസ്. പ്രതിപക്ഷ നേതാവിന്റെ പ്രത്യേക താല്‍പര്യമാണ് അദ്ദേഹത്തെ പദവിയിലേക്ക എത്തിച്ചത്. പക്ഷേ അനാരോഗ്യത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലായിരുന്നു.

മുന്‍ അങ്കമാലി എംഎല്‍എ പിജെ ജോയിയുടെ സ്ഥിതിയും ഏതാണ്ട് സമാനം. 71 വയസു കഴിഞ്ഞ അ്ദദേഹവും രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. പലപ്പോഴും നേതാക്കളുടെ ഇഷ്ടക്കാരെന്ന പേരില്‍ ഇത്തരക്കാരെ പദവികളില്‍ തിരുകി കയറ്റുമ്പോള്‍ യുവാക്കള്‍ പാര്‍ട്ടി വിടുന്നതു നേതൃത്വം കാണാതെ പോകുന്നുവെന്നാണ് ആക്ഷേപം.

kpcc
Advertisment