കെപിസിസിക്ക് ചുരുക്കപ്പട്ടിക തയ്യാര്‍. ഭാരവാഹികള്‍ 24. പിസി വിഷ്ണുനാഥ്, ടി സിദ്ധിഖ്, വിഡി സതീശന്‍, വാഴക്കന്‍ - വൈസ് പ്രസിഡന്റുമാര്‍, ടോമി കല്ലാനി, സി ആര്‍ മഹേഷ്‌, വിഎസ് ജോയി, ടി എം നിയാസ്, കെ ബാബു - ജനറല്‍സെക്രട്ടറിമാര്‍. സെക്രട്ടറിമാരെ ഒഴിവാക്കി 60 അംഗ എക്സിക്യുട്ടീവ്‌ പ്രഖ്യാപിച്ചേക്കും

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി : കെ പി സി സിക്ക് ചുരുക്കപ്പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിയില്‍ . പുനസംഘടന ഈ ആഴ്ച തന്നെ പൂര്‍ത്തിയാക്കാന്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിയതായാണ് സൂചന . ഇതുപ്രകാരം നിലവിലുള്ള മുഴുവന്‍ കെ പി സി സി ഭാരവാഹികളെയും ഒഴിവാക്കി പുതിയ നേതൃത്വം കൊണ്ടുവരാനാണ് ധാരണ .

പ്രസിഡന്റും വൈസ് / വര്‍ക്കിംഗ് പ്രസിഡന്റുമാരും ജനറല്‍സെക്രട്ടറിമാരും ഉള്‍പ്പെടെ ആകെ 24 ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ധാരണ . സെക്രട്ടറിമാരെ തല്‍ക്കാലം നിയമിക്കില്ല. നിലവിലെ സെക്രട്ടറിമാരും ഡി സി സി അധ്യക്ഷ പദം ഒഴിഞ്ഞ നേതാക്കളെയും ഉള്‍പ്പെടുത്തി 60 അംഗ എക്സിക്യൂട്ടീവും നിലവില്‍ വരും. ഇത് 50 ല്‍ ഒതുക്കണമെന്നും അഭിപ്രായമുണ്ട്. എ , ഐ ഗ്രൂപ്പുകള്‍ക്ക് 10 വീതവും മറ്റുള്ളവര്‍ക്ക് 4 ഉം എന്നതാണ് സമവാക്യം.

publive-image

പി സി വിഷ്ണുനാഥ്, ടി സിദ്ധിഖ്, വി ഡി സതീശന്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ വര്‍ക്കിംഗ് / വൈസ് പ്രസിഡന്റുമാരുടെ പട്ടികയില്‍ ഇടം പിടിച്ചതായാണ് സൂചന.

publive-image

ടോമി കല്ലാനി, എം മുരളി , കെ എ ഷുക്കൂര്‍, കെ ബാബു, വി എസ് ജോയി, കെ മോഹന്‍കുമാര്‍, പാലോട് രവി , പ്രതാപവര്‍മ്മ തമ്പാന്‍, മുന്‍ മന്ത്രി ജയലക്ഷ്മി, സി ആര്‍ മഹേഷ്‌, പി എ മാധവന്‍, ടി എം നിയാസ്, കെ കെ കൊച്ചു മുഹമ്മദ്‌ , ഡി സുഗതന്‍ , റോസക്കുട്ടി ടീച്ചര്‍ എന്നിവരൊക്കെ ജനറല്‍സെക്രട്ടറിമാരാകാനാണ് സാധ്യത.

publive-image

സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ചൊവ്വാഴ്ച കേരളത്തിലേയ്ക്ക് മടങ്ങും . മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ തുടരും . വീണ്ടും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് ശേഷമാകും പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യത.

kpcc
Advertisment