Advertisment

കതകടച്ചിരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു പ്രസിഡന്‍റിനെ വച്ച് കേരളത്തിൽ പാർട്ടിയെ രക്ഷിക്കാനാകില്ല - മുല്ലപ്പള്ളിക്കെതിരെ ആദ്യവെടി പൊട്ടിച്ച് മുതര്‍ന്ന നേതാവ് ! ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് കെപിസിസിയെ നയിക്കണമെന്നും ആവശ്യം !

author-image
ജെ സി ജോസഫ്
Updated On
New Update

publive-image

Advertisment

ഡല്‍ഹി : കെപിസിസി ഭാരവാഹികളെ മാറ്റിയതുകൊണ്ട് മാത്രം പാർട്ടി രക്ഷപെടില്ലെന്നും ആദ്യം മാറ്റേണ്ടത് കതകടച്ചിരുന്നു രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പ്രസിഡണ്ടിനെ ആയിരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഹൈക്കമാണ്ടിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ഗേറ്റും കതകും അടച്ചിരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു പ്രസിഡണ്ടിനെ വച്ച് കേരളത്തിൽ പാർട്ടിയെ പുത്തനുണർവിലേക്ക് നയിക്കാനാകില്ലെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന നേതാക്കൾ ആരായിരിക്കണം പാർട്ടിയെ നയിക്കേണ്ടതെന്നും സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാൾ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് സൂചന.

കെപിസിസി പുനസംഘടന സംബന്ധിച്ച് കേരളത്തിലെ ചർച്ചകൾ പൂർത്തിയാക്കി ലിസ്റ്റ് എ ഐ സി സി ക്ക് കൈമാറിയതിനു പിന്നാലെയാണ് പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നേതൃത്വത്തിൽ നിന്നുതന്നെ ആദ്യവെടി പൊട്ടിച്ചത്.

വിയോജിപ്പുകള്‍ പണ്ടും പരസ്യമായി പറയാറില്ലാത്ത നേതാവ് തന്നെയാണ് ഇത്തവണയും കടുത്ത നിലപാട് ഹൈക്കമാണ്ടിനെ നേരിട്ട് അറിയിച്ചിരിക്കുന്നത്.

publive-image

കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഉണ്ടായിരുന്ന ആദ്യ ആക്ഷേപംതന്നെ അദ്ദേഹം പ്രവർത്തകർക്ക് പ്രാപ്യനായ നേതാവല്ല എന്നായിരുന്നു. ഓഫീസില്‍ ഉള്ളപ്പോൾ മറ്റു തിരക്കില്ലാത്തപ്പോൾ അല്ലാതെ പ്രവർത്തകരെ കാണുന്ന പതിവ് മുല്ലപ്പള്ളിക്കില്ല. പ്രസിഡണ്ടിന്‍റെ താമസ സ്ഥലത്ത് അദ്ദേഹം സന്ദർശകരെ സ്വീകരിക്കാറില്ല.

ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിജയം നേടിക്കൊണ്ടിരുന്നപ്പോൾ പ്രസിഡന്‍റ് സ്വന്തം വീട്ടിൽ ഒറ്റയ്ക്കിരുന്ന് അത് കണ്ട് ആസ്വദിക്കുകയായിരുന്നെന്ന് അന്ന് ആക്ഷേപമുയർന്നിരുന്നു.

കെപിസിസി ആസ്ഥാനത്ത് നേതാക്കളും പ്രവർത്തകരും ആവേശഭരിതരായി ആര്‍പ്പ് വിളിച്ചപ്പോൾ എല്ലാവരും പ്രസിഡണ്ടിനെ തിരയുകയായിരുന്നു. അപ്പോഴാണറിയുന്നത് അദ്ദേഹം വീട്ടിലാണ്, അവിടെയ്ക്ക് ആർക്കും പ്രവേശനമില്ലെന്ന്.

സ്വന്തം ബൂത്തിൽ നിന്ന് പ്രസിഡണ്ടിന്‍റെ വസതിയിലേക്ക് ആവേശത്തോടെ ബൈക്കിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ടത് ഗേറ്റ് അകത്തുനിന്ന് പൂട്ടിയതായിരുന്നു. കെ കരുണാകരന്‍ മുതല്‍ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ മുരളീധരൻ മുതലുള്ള നേതാക്കൾ ഏതുസമയത്തും എവിടെവെച്ചും പ്രവർത്തകരെ കാണുന്നവരും അവരുടെ ഫോൺ എടുക്കുന്നവരാണ്.

publive-image

എന്നാൽ മുല്ലപ്പള്ളിയെ ഫോണിൽ കിട്ടാൻ പോലും എളുപ്പമല്ലെന്നാണ് ആക്ഷേപം. പ്രവർത്തകരുടെ ഈ ആക്ഷേപങ്ങളുടെ വികാരങ്ങൾ അതേപടി ഉൾക്കൊണ്ടുകൊണ്ടുള്ളതാണ് മുതിർന്ന നേതാവിനെ വിമർശനമത്രെ.

കെപിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കുന്നതിനെചൊല്ലിയുള്ള തർക്കമാണ് മുതിർന്ന നേതാവ് മുല്ലപ്പള്ളിക്കെതിരെ പെട്ടെന്ന് പ്രകോപിതനാകാന്‍ കാരണമെന്നും പറയുന്നു. മുതിർന്ന നേതാവിനെ കൂടാതെ മുല്ലപ്പള്ളിയും മറ്റു മൂന്ന് നേതാക്കളുമായി അന്തിമ ലിസ്റ്റ് തയ്യാറാക്കി സോണിയാഗാന്ധിയെ കാണാൻ പോയതാണ് ഉന്നതരെ ചൊടിപ്പിച്ചതത്രെ.

kpcc mullappally
Advertisment