Advertisment

അംബേദ്‌കർ സ്മരണയിൽ...

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-കെ.പി.എസ് പയ്യനെടം

അംബേദ്‌കർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരും പറയുന്ന ഒരു ഉത്തരം അദ്ദേഹം നമ്മുടെ ഭരണഘടന ശിൽപിയാണ് എന്നാണ്. തീർച്ചയായും ഭരണഘടന എഴുതി ഉണ്ടാക്കുന്നതിൽ

അംബേദ്‌കർ സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷെ അംബേദ്‌കർ വിപ്ലവകരമായ ചിന്തകൾ ഉൾക്കൊണ്ട മഹാനായ ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു എന്നകാര്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.

ജാതി വ്യവസ്ഥക്കെതിരെ ഊർജ്ജസ്വലമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത അംബേദ്‌കർ ഉച്ചനീചത്വങ്ങളില്ലാത്ത, അവർണ സവർണ ഭേദമില്ലാത്ത ഒരു സമൂഹത്തെ സ്വപ്നം കാണുന്നുണ്ട്. ആ സ്വപ്നമാണ് സമത്വബോധം എന്ന മഹത്തായ ആശയത്തിലേക്ക് അംബേദ്കറെ കൊണ്ടെത്തിച്ചത്.

ഇന്ത്യൻ ഭരണഘടനയുടെ സുവർണ്ണ ശോഭയോടെ നിൽക്കുന്ന സൗന്ദര്യം എന്നത് അത് മുന്നോട്ടു വെക്കുന്ന 'സമത്വം' എന്ന ആശയമാണ് എന്ന് ഇന്ന് എല്ലാവർക്കും അറിയാം. തന്റെ ദീർഘമായ സാമൂഹിക പ്രവർത്തനത്തിന്റെ സമരഭൂമിയിൽ നിന്ന് കണ്ടെത്തിയ അത്യുന്നതമായ ഒരു ആശയത്തിന് ഭരണഘടനയിൽ അദ്ദേഹം പുനർജന്മം നൽകുകയായിരുന്നു എന്ന് പറയാം.

ആ ആശയം ഇന്ന് നമ്മുടെ ഭരണഘടനക്കും പൊതുസമൂഹത്തിനും നൽകുന്ന ഊർജം എത്രവലുതാണ് എന്ന് അറിയുമ്പോഴാണ് അംബേദ്കറുടെ മഹത്വം നമുക്ക് മനസ്സിലാവുക. ഭരണഘടനയിലെ ആശയങ്ങളും ദർശനങ്ങളും അംബേദ്കറുടെ മാത്രം സംഭവനയാണ് എന്നല്ല പറയുന്നത്,

ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള മഹാശയന്മാരുടെ പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. എങ്കിലും ഭരണഘടന എന്ന് കേൾക്കുമ്പോൾ അംബേദ്‌കറുടെ പേര് സ്മരണയിലേക്ക് വരാൻ മാത്രം മഹത്വം അംബേദ്‌കർക്കുണ്ട്, എന്നതാണ് പ്രധാനം.

voices
Advertisment