എം.ജി യൂണീവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ബോർഡ് ഓഫ് സ്റ്റഡീസിൽ യോഗ്യതയുള്ളവരെ തഴഞ്ഞ് മന്ത്രി കെ.ടി ജലീലിന്‍റെ ഇഷ്ടനിയമനം, അക്കാദമിക് വിദഗ്ദ്ധരെ മാത്രം നിയമിക്കുന്ന പോസ്റ്റിൽ നിയമിച്ചത് ഇടതുപക്ഷ അനുകൂലിയും എഴുത്തുകാരിയുമായ കെ. ആർ മീരയെ.

New Update

തിരുവനന്തപുരം: എം.ജി സർവകലാശാലയിലെ മാർക്ക് ദാനത്തിനു പിന്നാലെ മന്ത്രി കെ.ടി ജലീലിനു കുരുക്കായി വീണ്ടും നിയമനവിവാദം. എം.ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൻ്റെ ബോർഡ‍് ഓഫ് സ്റ്റഡീസിൽ എഴുത്തുകാരി കെ. ആർ മീരയെ അംഗമാക്കിയതാണ് ഇപ്പോഴത്തെ വിവാദം. യൂണിവേഴ്സിറ്റിയോ, സ്കൂൾ ഓഫ് ലെറ്റേഴ്സിൻ്റെ തലപ്പത്തുള്ളവരോ അറിയാതെയാണ് മീരയുടെ നിയമനം നടന്നിരിക്കുന്നത്. നിയമനത്തിനു പിന്നിൽ ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നാണ് വിമർശനം.

Advertisment

publive-image

പുറത്തു നിന്നുള്ള വിദഗ്ദ എന്ന നിലയിലാണ് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ മീരയെ നിയോഗിച്ചിരിക്കുന്നത്. മറ്റൊരാളുടെ പേരുവെട്ടിയാണ് മീരയുടെ പേര് എഴുതിച്ചേർത്തത്. അക്കാദമിക് വിദഗ്ദ്ധരെ മാത്രം നിയമിക്കുന്ന പോസ്റ്റിലേക്ക് എഴുത്തുകാരിയെ നിയോഗിച്ച് രാഷ്ട്രീയ ഇടപെടലാണ് നടത്തിയിരിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.

യൂണിവേഴ്സിറ്റി ചാൻസലർ എന്ന നിലയിൽ ഗവർണറാണ് നിയമനം നടത്തിയിരി ക്കുന്നത്.  ഉന്നത വിദ്യാഭ്യാസ രംഗത്ത് മന്ത്രി കെ.ടി ജലീൽ നടത്തിക്കൊണ്ടിരുന്ന വിവാദ നിയമനങ്ങളുടെ പട്ടികയിലേക്കാണ് മീരയുടെ നിയമനവും വന്നിരിക്കുന്നത്.

നിലവിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തിൻ്റെ പേരിലും യുഎഇ കോൺസുലേറ്റ് വഴി രഹസ്യമായി പാഴ്സലുകൾ സർക്കാർ സ്ഥാപനമായ സി-ആപ്ടിൻ്റെ വാഹനത്തിൽ മലപ്പുറത്തേക്ക് എത്തിച്ചതിൻ്റെ പേരിലും കെ.ടി ജലീൽ വിവാദത്തിൽ തുടരുകയാണ്.

എം.ജി യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ലെറ്റേഴ്സ് നൽകിയ അംഗങ്ങളുടെ പുതിയ പട്ടികയിൽ മീരയുടെ പേരുണ്ടായിരുന്നില്ല. പട്ടിക വന്നശേഷം യൂണിവേഴ്സിറ്റിയുടെ തലപ്പത്തുള്ളവർ അറിയാതെ മീരയുടെ പേരെഴുതിച്ചേർത്തതിൽ യൂണിവേഴ്സിറ്റിയിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സർവകലാശാലയിൽ നിലവിലുള്ള പതിനഞ്ചു ബോർഡ് ഓഫ് സ്റ്റഡീസും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ വന്ന പട്ടികയിലാണ് മീരയുടെ പേര് എഴുതിച്ചേർത്തത്.

സ്കൂൾ ഓഫ് ലെറ്റേഴ്സിൽ മീരയുടെ നിയമനം വന്നത് യൂണിവേഴ്സിറ്റി അറിഞ്ഞിട്ടാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി വൈസ് ചാൻസലർ സാബു തോമസിൻ്റെ ഭാഗത്തു നിന്നും ലഭിച്ചില്ല.

Advertisment