New Update
ലോസ് ഏഞ്ചല്‍സ്: ഹോളിവുഡിലെ ഇതിഹാസ താരങ്ങളിലൊരാളായ കിര്‍ക്ക് ഡഗ്ലസ് അന്തരിച്ചു. 103 വയസ്സായിരുന്നു. ഓസ്‌കര്‍ ജേതാവും നടനും ചലച്ചിത്ര നിര്‍മാതാവുമായ മകന്‍ മൈക്കല്‍ ഡഗ്ലസ് ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Advertisment
ആറു പതിറ്റാണ്ടിനിടെ 90 ഓളം സിനിമകളില്‍ വിവിധ വേഷങ്ങളില്‍ കിര്‍ക്ക് ഡഗ്ലസ് അഭിനയിച്ചിരുന്നു. 'ചാംപ്യന്‍(1949), ദി ബാഡ് ആന്‍റ് ബ്യൂട്ടിഫുള്‍(1952), 'ലസ്റ്റ് ഫോര്‍ ലൈഫ്'(1956) എന്നീ ചിത്രങ്ങള്‍ക്ക് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു.
1995ല്‍ ചലച്ചിത്ര സമൂഹത്തിലെ സര്‍ഗാത്മകവും ധാര്‍മികവുമായ ശക്തിയായി 50 വര്‍ഷത്തോളം പ്രവര്‍ത്തിച്ചതിനു ഓണററി ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ് ലഭിച്ചിരുന്നു.