New Update
കൊച്ചി∙ മധുരയിൽ എയർഫോഴ്സിലെ ലീഡിങ് എയർക്രാഫ്റ്റ്മാൻ തൊടുപുഴ സ്വദേശി കൃഷ്ണദാസ് (കണ്ണൻ–23) ബൈക്ക് അപകടത്തിൽ മരിച്ചു. തൊടുപുഴ കുമരമംഗലം നടുവിലേടത്ത് മനോജ് – അജിത ദമ്പതികളുടെ മകനാണ്.
Advertisment
കഴിഞ്ഞ ദിവസം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഹമ്പ് ചാടി റോഡിൽ നിന്ന് തെന്നിയതാണ് അപകടകാരണം.
മൃതദേഹം ശനിയാഴ്ച കൊച്ചിയിലെത്തിക്കുമെന്ന് കൊച്ചി നാവികസേനാവൃത്തങ്ങൾ അറിയിച്ചു. രണ്ടര മാസം മുൻപാണ് കൃഷ്ണദാസ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്. കൃഷ്ണപ്രിയയാണ് സഹോദരി.