എയർഫോഴ്സിലെ ലീഡിങ് എയർക്രാഫ്റ്റ്മാനായ 23 കാരന്‍ മധുരയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. മരിച്ചത് തൊടുപുഴ സ്വദേശി കൃഷ്ണദാസ്

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, December 13, 2019

Scene of a car crash

കൊച്ചി∙ മധുരയിൽ എയർഫോഴ്സിലെ ലീഡിങ് എയർക്രാഫ്റ്റ്മാൻ തൊടുപുഴ സ്വദേശി കൃഷ്ണദാസ് (കണ്ണൻ–23) ബൈക്ക് അപകടത്തിൽ മരിച്ചു. തൊടുപുഴ കുമരമംഗലം നടുവിലേടത്ത് മനോജ് – അജിത ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ ദിവസം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഹമ്പ് ചാടി റോഡിൽ നിന്ന് തെന്നിയതാണ് അപകടകാരണം.

മൃതദേഹം ശനിയാഴ്ച കൊച്ചിയിലെത്തിക്കുമെന്ന് കൊച്ചി നാവികസേനാവൃത്തങ്ങൾ അറിയിച്ചു. രണ്ടര മാസം മുൻപാണ് കൃഷ്ണദാസ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്. കൃഷ്ണപ്രിയയാണ് സഹോദരി.

×