‘ജിയജലേ…’; ഹരിശങ്കറിന്റെ കവര്‍ സോങ്ങിന് നിറഞ്ഞ കൈയടി

ഫിലിം ഡസ്ക്
Tuesday, May 7, 2019

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഗായകന്‍ കെ എസ് ഹരിശങ്കറിന്റെ ഒരു കവര്‍ സോങ്. ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ദില്‍സേ’ എന്ന സിനിമയിലെ ‘ജിയജലേ…’ എന്ന ഗാനത്തിനാണ് ഹരിശങ്കര്‍ അതിമനോഹരമായ കവര്‍ ഒരുക്കിയിരിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

ഹരിശങ്കറിന്റെ ഈ കവര്‍ സോങില്‍ പാട്ടിനൊപ്പം തന്നെ വാദ്യോപകരണങ്ങളും ഏറെ മികവ് പുലര്‍ത്തുന്നു. ഗാനത്തിനു വേണ്ടി രാജേഷ് വൈദ്യയാണ് വീണ വായിക്കുന്നത്. അഭിഷേക് അമനാഥ് ഡ്രംസ് കൈകാര്യം ചെയ്തിരിക്കുന്നു. അബിന്‍ സാഗര്‍ ലീഡ് ഗിത്താറും അഭിജിത്ത് സുധി ബേസ് ഗിത്താറും കൈകാര്യം ചെയ്തിരിക്കുന്നു.

×