അച്ഛൻ ഇരുന്ന അതേ സ്പീക്കർ കസേരയിൽ മകൻ ഇരുന്ന് നിയമസഭ നിയന്ത്രിച്ച അപൂർവ നിമിഷം ! ജി കാർത്തികേയന്റെ ഓർമ്മയിൽ നിയമസഭ നിയന്ത്രിച്ച് കെ.എസ് ശബരീനാഥൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: അച്ഛൻ ഇരുന്ന അതേ സ്പീക്കർ കസേരയിൽ ഇരുന്ന് മകൻ നിയമസഭ നിയന്ത്രിച്ച അപൂർവ നിമിഷത്തിന് ബജറ്റ് സമ്മേളനം സാക്ഷ്യം വഹിച്ചു.

Advertisment

publive-image

നിയമസഭാ സ്പീക്കറായി ജി.കാർത്തികേയൻ നാലു വർഷത്തോളം ഇരുന്ന കസേരയിൽ ഇരുന്ന് മകൻ കെ.എസ്.ശബരീനാഥനാണ് നിയമസഭ നിയന്ത്രിച്ചത്. ഇന്നലെയാണു ചെയർമാൻ പാനൽ അംഗമായി ശബരി സഭ നിയന്ത്രിച്ചത്.

2011 മുതൽ 2014 വരെയാണു സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കെ.എസ് ശബരിനാഥൻ അരുവിക്കരയിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും ശബരി വിജയിച്ചു. നിയമസഭയിലെത്തി അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ശബരി ചെയർമാൻ പാനൽ അംഗമാകുന്നത്. അച്ഛൻ ഇരുന്ന സ്പീക്കർ കസേരയിൽ ഇരിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് ശബരീനാഥന്നും ഫേസ്ബുക്കിൽ വീഡിയോ പങ്കിവച്ചിട്ടുണ്ട്.

k sabarinath
Advertisment