ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: പ്രളയത്തില്‍ നശിച്ച വീടുകള്‍ക്ക് സഹായവുമായി കെഎസ്ഇബിയും രംഗത്ത്.വെള്ളം കയറി വൈദ്യുത കണക്ഷനുകള്‍ താറുമായ വീടുകളിലെ സിംഗിള്‍ പോയിന്റ് കണക്ഷനുകള്‍ പൂര്‍ണമായും സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
Advertisment
തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കെഎസ്ഇബി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ ഉടനീളം ഒട്ടേറെ വീടുകളിലാണ് വെള്ളം കയറിയും മണ്ണിടിഞ്ഞും മറ്റും വൈദ്യുത കണക്ഷനുകള്‍ നശിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായി വീടും സമ്പാദ്യവും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കെഎസ്ഇബിയുടെ നടപടി ഏറെ ആശ്വാസം പകരുന്നതാണ്.