കെ. ബാബുവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 9 ന് പ്രതിഷേധ ശൃംഖല - കെഎസ്കെടിയു

New Update

publive-image

Advertisment

താമരശ്ശേരി: കെഎസ്കെടിയു ജില്ലാ വൈസ് പ്രസിഡണ്ടും, താമരശ്ശേരി
ഏരിയാ പ്രസിഡണ്ടുമായ കെ. ബാബുവിനെ വധിക്കാൻ ക്വട്ടേഷന്‍ നൽകിയ മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കുക, മുസ്ലീം ലീഗിന്റെ ക്രിമിനൽ രാഷ്ട്രീയത്തിനെതിരെ അണിനിരക്കുക, എന്ന മുദ്രാവാക്യമുയർത്തി ജൂലായ് 9 ന് രാവിലെ 10.30 ന് താമരശ്ശേരി ചുങ്കം ജംഗ്ഷൻ മുതൽ കാരാടി എല്‍ഐസി ഓഫീസ് പരിസരം വരെ കർഷക തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ശൃംഖല തീർക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ksktu
Advertisment