Advertisment

ആറു മാസം മുമ്പ് മരിച്ചു പോയ ചേർത്തല ഡിപ്പോയിലെ കണ്ടക്ടറെ എറണാകുളം ഡിപ്പോയിലേക്ക് 'സ്ഥലം മാറ്റി' കെഎസ്ആർടിസി

New Update

ആലപ്പുഴ : ആറു മാസം മുമ്പ് മരിച്ചു പോയ ചേർത്തല ഡിപ്പോയിലെ കണ്ടക്ടറെ എറണാകുളം ഡിപ്പോയിലേക്ക് 'സ്ഥലം മാറ്റി' കെഎസ്ആർടിസി ഉത്തരവ് . ചേർത്തല ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പൂച്ചാക്കൽ സ്വദേശി ഫസൽ റഹ്മാനെ (36) ആണ് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

publive-image

ചേർത്തലയിൽ നിന്നും എറണാകുളം ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്. ഫസൽ റഹ്മാൻ മരിച്ച കാര്യം റിപ്പോർട്ട് ചെയ്തിരുന്നതാണ്. സാങ്കേതിക പിഴവാണ് അബദ്ധത്തിന് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു.

ksrtc
Advertisment