ജോസ്.കെ.മാണിയുടെ ഇടപെടൽ: പാല കെഎസ്ആർടിസി ബസ് ടെർമിലിന് 40 ലക്ഷം രൂപ സർക്കാർ അനുവദിച്ചു

New Update

publive-image

പാല: കെഎസ്ആർടിസി ബസ്സ് ടെർമിനലിന്റെ വികസനത്തിന് 40.86 കോടി രൂപ അനുവദിച്ച ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനേയും സർക്കാരിനെയും കേരളാ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു. കേരളാ കോൺഗ്രസ് ചെയർമാൻ ജോസ്.കെ.മാണി ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം ഉണ്ടായത്.

Advertisment

രണ്ട് വര്‍ഷമായി കാലമായി ടെർമിനലിൻ്റെ നിർമ്മാണം വിവിധ കാരണങ്ങളാൽ മുടങ്ങി കിടക്കകയായിരുന്നു. പാലയിലെ ​ഗതാ​ഗത സൗകര്യത്തിന് രണ്ടാം പിണറായി സർക്കാർ നൽകുന്ന പിൻതുണ അഭിനന്ദനാർഹമാണെന്ന് യോഗം വിലയിരുത്തി.

40.86 ലക്ഷം രൂപയിൽ യാർഡ് പേവിംഗ് ബ്ലോക്ക്,കനോപി ഉൾപ്പെടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുവാനാകും. യോഗത്തിൽ കേരളാ കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ അധ്യഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment