Advertisment

കർണ്ണാടക നിയന്ത്രണം കർശനമാക്കി; കാസർ​ഗോഡ് നിന്നും മം​ഗലാപുരം ഭാ​ഗത്തേക്കുള്ള ബസുകൾ അതിർത്തിവരെ മാത്രം; കെഎസ്ആർടിസി

New Update

തിരുവനന്തപുരം; കർണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കളക്ടർ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ചക്കാലത്തേക്ക് കർണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് - മംഗലാപുരം, കാസർഗോഡ് - സുള്ള്യ, കാസർഗോഡ് - പുത്തൂർ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി നടത്തുന്ന സർവ്വീസുകൾ നാളെ (ആ​ഗസ്റ്റ് 2) മുതൽ ഒരാഴ്ചത്തേക്ക് അതിർത്തി വരെ മാത്രമേ സർവ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആർടിസി അറിയിച്ചു.

Advertisment

publive-image

അതേ സമയം ബെ​ഗുളുരുവിലേക്കുള്ള സർവ്വീസുകൾ സർവ്വീസ് നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവിൽ ബെ​ഗുളുരുവിലേക്ക് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം -ബെ​ഗുളുരു റൂട്ടിൽ ഒരു സ്കാനിയ ബസും, ബാക്കി 14 ഡീലക്സ്- എക്സ്പ്രസ് ബസുകളുമാണ് സർവ്വീസ് നടത്തുന്നത്.

കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർ കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റും യാത്രാ വേളയിൽ കൈയ്യിൽ കരുതണം.

കേരളത്തിൽ നിന്നും ബെ​ഗുളുരൂ, മൈസൂറിലേക്കും, തിരിച്ചുമുള്ള സർവ്വീസുകൾ

തിരുവനന്തപുരം -ബെ​ഗുളുരു ( വൈകുന്നേരം 5 മണി), തിരുവനന്തപുരം -ബെ​ഗുളുരു (വൈകിട്ട് 6.30 ),കണ്ണൂർ - ബെ​ഗുളുരു (രാവിലെ 7.35), കണ്ണൂർ - ബെ​ഗുളുരു ( രാത്രി 9.30 ), തലശ്ശേരി - ബെ​ഗുളുരു (രാത്രി 8.16), വടകര- ബെ​ഗുളുരു ( രാത്രി 8മണി), പയ്യന്നൂർ - ബെ​ഗുളുരൂ ( വൈകിട്ട് 6.01), കോഴിക്കോട് - ബെ​ഗുളുരു (രാവിലെ 7 മണി), കോഴിക്കോട് - ബെ​ഗുളുരു ( രാവിലെ 8.34),

കോഴിക്കോട് - ബെ​ഗുളുരു (രാവിലെ 10 മണി), കോഴിക്കോട് - ബെ​ഗുളുരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് - ബെ​ഗുളുരു ( വൈകിട്ട് 6 മണി), കോഴിക്കോട് - ബെ​ഗുളുരു ( രാത്രി 7.01 ), കോഴിക്കോട് - ബെ​ഗുളുരു (രാത്രി 8.01) കോഴിക്കോട് - ബെ​ഗുളുരു ( രാത്രി 10.03), കൽപ്പറ്റ - മൈസൂർ ( രാവിലെ 5 മണി), കോഴിക്കോട് -മൈസൂർ ( രാവിലെ 10.30 ), കോഴിക്കോട് -മൈസൂർ (രാവിലെ 11.15 )

ബെ​ഗുളുരൂവിൽ നിന്നും കേരളത്തിലേക്ക് നടത്തുന്ന സർവ്വീസുകൾ

ബെ​ഗുളുരു - കോഴിക്കോട് (രാവിലെ 8 മണി), ബെ​ഗുളുരു - കോഴിക്കോട് (രാവിലെ 10.03), ബെ​ഗുളുരു - കോഴിക്കോട് ( ഉച്ചയ്ക്ക് 12 മണി), ബെ​ഗുളുരു - കോഴിക്കോട് (ഉച്ചയ്ക്ക് 2.03 ), ബെ​ഗുളുരു - കോഴിക്കോട് (രാത്രി 8 മണി), ബെ​ഗുളുരു - കോഴിക്കോട് (രാത്രി 9.31), ബെ​ഗുളുരു - കോഴിക്കോട് ( രാത്രി 10.30), ബെ​ഗുളുരു - കോഴിക്കോട് ( രാത്രി 11 മണി. ), ബെ​ഗുളുരൂ- തിരുവനന്തപും ( ഉച്ച തിരിഞ്ഞ് 3. 25), ബെ​ഗുളൂരു തിരുവനന്തപുരം( വൈകിട്ട് 6.30 ), ബെ​ഗുളുരൂ- കണ്ണൂർ ( രാവിലെ 9 മണി), ബെ​ഗുളുരൂ- കണ്ണൂർ ( രാത്രി 9.30), ബെ​ഗുളുരൂ- തലശ്ശേരി ( രാത്രി 8.31),

ബെ​ഗുളുരൂ- വടകര ( രാത്രി 9.15), മൈസൂർ - കൽപ്പറ്റ( വൈകിട്ട് 5.45), മൈസൂർ - കോഴിക്കോട് ( രാവിലെ 9 മണി), മൈസൂർ - കോഴിക്കോട് (രാവിലെ 10.15), മൈസൂർ - കോഴിക്കോട് ( വൈകിട്ട് 5 മണി), ബെ​ഗുളുരൂ - പയ്യന്നൂർ ( രാത്രി 9 മണി),

ബെ​ഗുളൂരു സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC App" Google Play Store ലിങ്ക്

https://play.google.com/store/apps/details?id=com.keralasrtc.app

കൂടുതൽ വിവരങ്ങൾക്ക്;- കെഎസ്ആർടിസി കൺട്രോൾ റൂം- 9447071021,2463799 വാട്ട്സ്അപ്പ് നമ്പർ- 81295 62972

ksrtc
Advertisment