Advertisment

കനത്ത മഴയില്‍ വൈപ്പര്‍ പോലുമില്ലാതെ കെഎസ്ആര്‍ടിസി ബസുകള്‍ ! പാലാ ഡിപ്പോയുടെ കൊന്നക്കാട് - മുണ്ടക്കയം- പാലാ ബസിന്റെ വൈപ്പര്‍ യാത്രക്കിടയില്‍ തെറിച്ചു വീണു. കനത്ത മഴയില്‍ പിന്നീട് ബസ് സഞ്ചരിച്ചത് വൈപ്പറില്ലാതെ ! റോഡുകാണാന്‍ പോലും വയ്യാതെ വാഹനവുമായി പോകേണ്ട ഗതികേടില്‍ ബസ് ജീവനക്കാര്‍. ബസിലെ നന്നാക്കേണ്ട കാര്യങ്ങള്‍ എഴുതിയിട്ട് മാസങ്ങള്‍ കഴിഞ്ഞാലും ഒരു നടപടിയുമില്ല. ഇത് പാലായിലെ മാത്രം സ്ഥിതിയല്ല; കെഎസ്ആര്‍ടിസിയിലെ മൊത്തം സ്ഥിതിയെന്ന് ജീവനക്കാര്‍ ! ആരു തലപ്പത്തുവന്നാലും നന്നാകാതെ കെഎസ്ആര്‍ടിസി

New Update

കോട്ടയം: ഏതു സര്‍ക്കാര്‍ മാറി വന്നാലും ഏതു ഉദ്യോഗസ്ഥന്‍ എംഡിയായി ചുമതലയേറ്റാലും കെഎസ്ആര്‍ടിസിയില്‍ എല്ലാം പഴയപടി തന്നെ. ഇന്നും ബസുകളുടെ കണ്ടീഷന്‍ മോശം. ദീര്‍ഘദൂര ബസുകള്‍ പോലും യാത്രാസൗകര്യമുള്ളതാക്കാന്‍ ജീവനക്കാര്‍ തയ്യാറല്ല എന്നതാണ് സത്യം.

Advertisment

publive-image

കഴിഞ്ഞ ദിവസം കൊന്നക്കാട്-മുണ്ടക്കയം-പാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസിലെ ( എടിസി 28, കെഎല്‍ 15 എ 1815)ഡ്രൈവര്‍ ചെറിയ മഴവന്നതോടെ വൈപ്പര്‍ ഓണ്‍ ആക്കിയതിന് പിന്നാലെ ഊരിത്തെറിച്ച് റോഡില്‍ വീണു. മുണ്ടക്കയത്തുനിന്നും പാലായിലേക്കുള്ള യാത്രയ്ക്കിടെ പൊടിമറ്റത്തിന് സമീപത്തായിരുന്നു സംഭവം.

കനത്ത മഴവന്നതോടെ വൈപ്പര്‍ ഇല്ലാതെ റോഡുകാണാത്ത അവസ്ഥിലാണ് പിന്നീട് വാഹനം പാലാ വരെ പോയത്. വൈപ്പര്‍ മാറണമെന്ന പരാതി ഒരുമാസത്തിലേറെയായി ഡിപ്പോയില്‍ നല്‍കിയിട്ടും നടപടിയുണ്ടാകാത്തതാണ് ഇതിനു കാരണമെന്നാണ് പറയപ്പെടുന്നത്. സര്‍വീസ് പൂര്‍ത്തിയാക്കി വാഹനം ഡിപ്പോയിലെത്തിച്ച് പരാതികള്‍ എഴുതിയിട്ടാല്‍ പോലും ഒരു പ്രയോജനവുമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

publive-image

തിരികെയുള്ള യാത്രയില്‍ വൈപ്പര്‍ പോയതുകൊണ്ട് ആശ്വാസമുണ്ടെന്നും അതേസമയം ആദ്യം തന്നെ വൈപ്പര്‍ പോയിരുന്നെങ്കില്‍ പാലാ വരെ വൈപ്പറില്ലാതെ വരേണ്ടി വരുമായിരുന്നുമെന്നുമാണ് ബസ് ജീവനക്കാരുടെ പക്ഷം. വൈപ്പറിന്റെ പ്രശ്‌നത്തേക്കാള്‍ ഗുരുതമായ പല പ്രശ്‌നങ്ങളും ഈ ബസിനുണ്ട്.

രാത്രി സഞ്ചരിക്കുന്ന വാഹനത്തിന്റെ പ്രധാന പ്രശ്‌നമാണ് വെളിച്ച കുറവ്. ഈ കാര്യം പറഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും ഒരു നടപടിയും ഇല്ല. ഡോറിന്റെ തകരാര്‍ തുടങ്ങി നിരവധി കംപ്ലയിന്റ് ഉണ്ടെങ്കിലും ഒന്നിലും പരിഹാരമില്ല.

publive-image

ഇതു ഒരു വാഹനത്തിന്റെയോ, ഒരു ഡിപ്പോയിലെയോ സാഹചര്യമല്ല. കെഎസ്ആര്‍ടിസിയിലെ 90 ശതമാനം സ്ഥിതിയും ഇതുതന്നെയാണ്. ഇതുകൊണ്ടു വലയുന്നതോ പാവം കണ്ടക്ടററും, ഡ്രൈവറും പിന്നെ കുറെ യാത്രക്കാരും മാത്രം.

publive-image

ksrtc
Advertisment