തിരുവനന്തപുരം ലോക്ഡൗണിന് ശേഷം ആദ്യമായി കെ.എസ്.ആര്‍.ടി.സിയുടെ മാസവരുമാനം 100 കോടിയിലെത്തി. ജനുവരി മാസം സര്‍വീസ് നടത്തിയ വകയില്‍ ലഭിച്ചത് 100 കോടി 46 ലക്ഷം രൂപയാണ്. എന്നാല്‍ ജനുവരി മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കണമെങ്കില്‍ ഇനിയും സര്‍ക്കാര്‍ കനിയണം.
/sathyam/media/post_attachments/th6QPOT0HCkZKprxGPQK.jpg)
കഴിഞ്ഞ 5 മാസമായി സര്‍ക്കാര്‍ ധനസഹായത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പ്പ്. ഓരോ മാസവും ശമ്പളവും പെന്‍ഷനുമായി 133 കോടി രൂപയാണ് സര്‍ക്കാര്‍ സഹായം.
ലോക്ഡൗണില്‍ കിതച്ചു പോയ ആനവണ്ടിക്ക് ജൂലൈ മാസത്തില്‍ ഓടിക്കിട്ടിയത് 21.38 കോടി മാത്രമായിരുന്നു. അവിടെ നിന്നാണ് ജനുവരി മാസത്തില്‍ 100 കോടി കളക്ഷന്‍ നേടിയത്. 5000 സര്‍വീസുകള്‍ ഉണ്ടായിരുന്നയിടത്ത് ഇപ്പോള്‍ 3200 സര്‍വീസുകളേയുളളു.
കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമ്ബോള്‍ പഴയ പ്രതിമാസ ശരാശരി വരുമാനമായ 180 കോടി രൂപയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോര്‍പ്പറേഷന്‍.