കെ.എസ്.ആര്‍.ടി.സിയുടെ പെട്രോള്‍-ഡീസല്‍ പമ്പുകള്‍ വരുന്നു; ആദ്യ ഘട്ടത്തില്‍ 8 എണ്ണം; പമ്പുകള്‍ തുടങ്ങുന്നത് കെ.എസ്.ആര്‍.ടി.സിയുടെ, നിലവില്‍ ഉള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്ത്‌ ! ഡീലര്‍ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാനം പ്രതീക്ഷ; കെ.എസ്.ആര്‍.ടി.സിയെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ സഹായകരമാകുമെന്ന് മന്ത്രി ആന്റണി രാജു

New Update

publive-image

Advertisment

തിരുവനന്തപുരം; പൊതുജനങ്ങൾക്ക് ഗുണനിലവാരം കൂടിയതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം പെട്രോൾ - ഡീസൽ പമ്പുകൾ തുടങ്ങാന്‍ ഒരുങ്ങുന്നു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് . കെ എസ് ആർ ടി സി യുടെ , നിലവിൽ ഉള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി ചേർത്താണ് പമ്പുകൾ തുടങ്ങുന്നത് . ഡീലർ കമ്മീഷനും സ്ഥല വാടകയും ഉൾപ്പടെ ഉയർന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത് . ഇത് കെ എസ് ആർ ടി സി യെ നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു .

ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകൾ നൂറു ദിവസത്തിനകം തുടങ്ങും , ഇതിനുള്ള അനുമതി ലഭിച്ചുവെന്ന് മന്ത്രി അറിയിച്ചു. ചേർത്തല , മാവേലിക്കര , മൂന്നാർ , ഗുരുവായൂർ , തൃശൂർ , ആറ്റിങ്ങൽ , നെടുമങ്ങാട് , ചാത്തന്നൂർ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ തുടങ്ങുക .

മൂവാറ്റുപുഴ , അങ്കമാലി , കണ്ണൂർ , കോഴിക്കോട് , പെരിന്തൽമണ്ണ എന്നിവിടങ്ങളിലും . നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകളും തുടങ്ങും . കെ എസ് ആർ ടി സി ക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഇല്ലെന്നും , മുഴുവൻ ചെലവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് മുടക്കുന്നതെന്നും മന്ത്രി പറഞ്ഞു .

Advertisment