കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്

New Update

publive-image

ചെന്നൈ: കേരളത്തിൽ നിന്ന് ചെന്നൈയിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തമിഴ്നാട് ഘടകം ഗതാഗത മന്ത്രി എകെ.ശശീന്ദ്രന് കത്ത് നൽകി. എഐസിസി അംഗം ജയകുമാറിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. സ്വകാര്യ ബസുകളുടെ ചൂഷണം തടയാൻ കെഎസ്ആർടിസി സർവ്വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

Advertisment

ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളൊന്നുമില്ലാത്തതിനാല്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നിലവില്‍ മലയാളികള്‍. കെഎസ്ആര്‍ടിസി തുടങ്ങിവച്ച സര്‍വീസുകളൊക്കെ നഷ്ടത്തിന്റെ പേരില്‍ നിര്‍ത്തി വച്ച റൂട്ടുകളില്‍ സ്വകാര്യ ബസ് ലോബികള്‍ വലിയ ലാഭമാണ് കൊയ്യുന്നത്. സ്വകാര്യ ബസ് സര്‍വീസുകളുമായി ചേര്‍ന്നുള്ള ഉദ്യോഗസ്ഥരുടെ കളിയാണെന്നാണ് മലയാളി സംഘടനകള്‍ ആരോപിച്ചിരുന്നു.

Advertisment