കെഎസ്ആര്‍ടിസി പന്ത്രണ്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി, എതിര്‍പ്പറിയിച്ച് യൂണിയനുകള്‍; ഇന്ന് ചര്‍ച്ച

author-image
Charlie
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പരിഷ്‌കരണങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനായി തൊഴിലാളി സംഘടനാ നേതാക്കളുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് നാലരയോടെ ചീഫ് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. യൂണിയനുകള്‍ എതിര്‍പ്പറയിച്ചിട്ടുളള സാഹചര്യത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുക.
അടുത്തമാസം ഒന്നാം തീയതി മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

എന്നാല്‍ സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയില്‍ അടക്കം പ്രത്യക്ഷമായി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ ടിഡിഎഫ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെങ്കിലും പ്രതിഷേധത്തിലാണ്.

ആഴ്ചയില്‍ ആറ് ദിവസവും സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കല്‍, അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം, ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരുടെ കളക്ഷന്‍ ഇന്‍സെന്റീവ് പാറ്റേണ്‍ പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളാണ് പ്രധാന അജണ്ട. ഒക്ടോബര്‍ ഒന്ന് മുതല്‍ ഘട്ടം ഘട്ടമായി പരിഷ്‌കരണ നടപടികള്‍ നടപ്പാക്കാനാണ് തീരുമാനം.

Advertisment