/sathyam/media/post_attachments/L1Zut0wtoDHuMgQ4zfx0.jpg)
തൊടുപുഴ: കെഎസ്‌യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതീകാത്മകമായി വിലങ്ങണിയിച്ച് നഗര പ്രദക്ഷിണം നടത്തി. ഡോളർ കടത്തു കേസിൽ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
/sathyam/media/post_attachments/DYd3e5Tv5slyzW0BqTTo.jpg)
കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡണ്ട് അസ്ലം ഓലിക്കൽ അധ്യക്ഷതവഹിച്ച പ്രതിഷേധയോഗം കെപിസിസി എക്സിക്യൂട്ടീവ് അംഗം എ പി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്, എന്നിവർ നേതൃത്വം നൽകി.