മൊറയൂർ മണ്ഡലം കെഎസ്‌യു കമ്മിറ്റി സംഘടിപ്പിച്ച കേരള വിദ്യാർത്ഥി യൂണിയന്‍റെ അറുപത്തിമൂന്നാം ജന്മദിന ആഘോഷം; വിദ്യാർത്ഥികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്യും

ന്യൂസ് ബ്യൂറോ, മലപ്പുറം
Monday, June 1, 2020

മൊറയൂർ മണ്ഡലം കെഎസ്‌യു കമ്മിറ്റി സംഘടിപ്പിച്ച കേരള വിദ്യാർത്ഥി യൂണിയന്‍റെ അറുപത്തിമൂന്നാം ജന്മദിന ആഘോഷം മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി മൊറയൂർ പഞ്ചായത്തിലെ അർഹരായ അറുപത്തിമൂന്ന് വിദ്യാർത്ഥികൾക്ക് പഠന കിറ്റുകൾ നൽകുവാൻ തീരുമാനിച്ചു. മൊറയൂർ മണ്ഡലം കെ എസ് യു പ്രസിഡൻറ് നൗഷാദ് എ കെ അധ്യക്ഷതവഹിച്ചു .

മൊറയൂർ മണ്ഡലം കെഎസ്‌യു ഭാരവാഹികളായ ഉവൈസ് മുണ്ടോടൻ, പൂക്കോടൻ അൽത്താഫ് ബർജീസ് , മണിവർണ്ണൻ പി കെ, ഫാരിസ് കാളങ്ങാടൻ, ഫാസിൽ കാളങ്ങാടൻ, നിസാമുദ്ദീൻ കെ, നിബ്രാസ് കെ , റസ്സൽ മുന്ന എം, അജിൻഷാദ് പെരിങ്ങാടൻ, ബാസിൽ പി, മുഹമ്മദ് ഫവാസ് കെ ടി, മുഹമ്മദ് മുഹ്സിൻ സി പി , മുഹമ്മദ് ഫാരിസ് സിപി , മഹറൂഫ് പിടി എന്നിവർ പരിപാടിയിൽ ആശംസകളർപ്പിച്ചു സംസാരിച്ചു.

×