നാല് പതിറ്റാണ്ടായി കേരളത്തിൽ നിന്ന് ഖുറാൻ കയറ്റുമതി ചെയ്യുമ്പോഴാണ് യുഎഇയിൽ നിന്ന് ഖുറാൻ ഇറക്കുമതി ചെയ്തുവെന്ന ജലീലിൻ്റെ വിചിത്രവാദം, മന്ത്രി ജലീലിൻ്റെ വാദം മതപണ്ഡിതർക്കു പോലും ദഹിക്കുന്നില്ല,.

New Update

മലപ്പുറം : കേരളത്തിൽ നിന്ന് പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ ഖുറാൻ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുമ്പോഴാണ് ഗൾഫിൽ നിന്ന് ഖുറാൻ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന മന്ത്രി കെ.ടി ജലീലിൻ്റെ വിചിത്ര വാദം. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിരവധി പ്രസുകളിൽ ഖുറാൻ വളരെ കുറഞ്ഞ നിരക്കിൽ ഗുണമേന്മയോടെ പ്രിൻ്റ് ചെയ്തു നൽകുന്നുണ്ട്. തിരൂരങ്ങാടി സിഎച്ച് മുഹമ്മദ് ആൻഡ് സൺസ് എന്ന പ്രസാണ് ഇന്ത്യയിൽ ഏറ്റവുമധികം ഖുറാൻ പ്രിൻ്റ് ചെയ്യുന്നത്.

Advertisment

publive-image

ദുബായ്, അബുദാബി, ഷാർജ, തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേ ക്കും ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിലേക്കും വർഷങ്ങളായി പതിനായിരക്കണക്കിന് ഖുറാൻ കയറ്റി അയക്കാറുണ്ടെന്നും പ്രസ് ഉടമകൾ പറയുന്നു. ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഖുറാൻ കൊണ്ടുവരേണ്ട ആവശ്യമില്ല. ഗൾഫിൽ അച്ചടിക്കുന്നതിനേക്കാൾ വളരെക്കുറഞ്ഞ ചെലവിലാണ് ഇവിടെ അച്ചടിക്കുന്നത്. അവ‍ര്‍ക്കാവശ്യമുള്ള ഖുറാൻ ഇവിടെ നിന്നാണ് കൊണ്ടു പോകുന്നതെന്നും പ്രസ് ഉടമകൾ പറയുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങലിലേക്കും ഖുറാന്‍ വിതരണത്തിനെത്തുന്നത് കേരളത്തിൽ നിന്നാണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ ഇസ്ലാമിക തീർത്ഥാടന കേന്ദ്രമായ അജ്മീറിൽ പ്രതിവർഷം വിറ്റഴിയുന്നത് കേരളത്തിൽ നിന്നുള്ള ലക്ഷണക്കണക്കിന് ഖുറാൻ പതിപ്പുകളാണ്. കേരളത്തിന് പുറമേ യുപിയിലാണ് ഇന്ത്യയിൽ ഖുറാൻ അച്ചടിക്കുന്നത്. കേരള പതിപ്പുകൾക്കാണ് ഡിമാൻ്റ് കൂടുതൽ.

1983 മുതൽ തിരൂരങ്ങാടിയിൽ നിന്ന് ഖുറാൻ പ്രസിദ്ധീകരിക്കുന്നുണ്ട്. പതിനാറുതരം പതിപ്പുകളാണ് സിഎച്ച് പ്രസുകാർ തന്നെ പുറത്തിറക്കിയിട്ടുള്ളത്. പഴയ മലബാർ ലിപിയിലും ഉസ്മാനിയ ലിപിയിലും ഇവർ ഖുറാൻ പുറത്തിറക്കിയിട്ടുണ്ട്. ഗൾഫിൽ നിന്ന് വലിയ ഓർഡറുകളാണ് എല്ലാവർഷവും തങ്ങൾക്ക് ലഭിക്കാറുള്ളതെന്നും പ്രസുടമകൾ പറയുന്നു. ലോകത്ത് തന്നെ ഏറ്റവും മനോഹരമായും കുറഞ്ഞ നിരക്കിലും ഖുറാൻ പ്രിൻ്റ് ചെയ്ത നൽകുന്ന കേരളത്തിലേക്ക് ഖുറാൻ വിതരണത്തിനെത്തിച്ചു എന്നത് വെറും നുണയാണെന്ന് മതപണ്ഡിതർ തന്നെ വ്യക്തമാക്കുന്നു.

Advertisment