ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോ? ചന്ദ്രികയുടെ പിരീയോഡിക്കല്‍ വിഭാഗം നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കെടി ജലീലില്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: ലീഗ് മുഖപത്രമായ ചന്ദ്രികയുടെ പിരീയോഡിക്കല്‍ വിഭാഗം നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെടി ജലീലില്‍. ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിള ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനമെടുത്തെ പശ്ചാത്തലത്തിലാണ് കെടി ജലീലിന്റെ പ്രതികരണം.

Advertisment

publive-image

കെടി ജലീലിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോ?

ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല.

എന്നെ തെറി വിളിക്കുന്ന ലീഗ് സൈബര്‍ വീരന്‍മാര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആവുന്നത് ചെയ്യുക. എന്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ല.

Advertisment