ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/AAQTzfYiBMYvyxExA0kr.jpg)
ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി കെ.ടി. ജലീല്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ചോദ്യം ചെയ്യപ്പെടുന്നവരെല്ലാം രാജി വയ്ക്കാന്‍ തുടങ്ങിയാല്‍ രാജി വയ്ക്കലിന് അവസാനമില്ലാതാകുമെന്ന് പി.ബി. അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
Advertisment
സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ച സംഭവങ്ങളുണ്ട്. ജലീല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ രാജി ഉള്‍പ്പെടെയുള്ള കാര്യങ്ങല്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സി വിവരങ്ങള്‍ ആരായുന്നത് നിയമവ്യവസ്ഥയുടെ ഭാഗമാണെന്നും അതുകൊണ്ട് ഒരാള്‍ കുറ്റം ചെയ്തതായി തെളിയിക്കപ്പെടുന്നില്ലെന്നുമായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us