കേന്ദ്ര ഏജന്‍സികള്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു, അവസാനം എന്‍റെ രോമത്തില്‍ പോലും തൊടാന്‍ അവര്‍ക്ക്​ പറ്റിയോയെന്ന് മന്ത്രി കെ.ടി.ജലീല്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, March 5, 2021

തിരുവനന്തപുരം: ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു.

മൂന്ന്​ അന്വേഷണ ഏജന്‍സികളല്ലെ വട്ടമിട്ട്​ പറന്നത്​. എന്നിട്ട്​ അവസാനം എന്‍റെ രോമത്തില്‍ പോലും തൊടാന്‍ അവര്‍ക്ക്​ പറ്റിയോ. സമാനമായ അവസ്ഥ തന്നെയായിരിക്കും ഈ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലുമുണ്ടാവുകയെന്നും ജലീല്‍ മാധ്യമങ്ങളോട്​ പറഞ്ഞു.

വിവാദമായ ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഇടപാടില്‍ പങ്കുണ്ട്​ എന്നായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി.

×