തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും സ്വാധീനത്തില്‍ സമീപകാലത്തായി മുസ്ലിം ലീഗിന് നയംമാറ്റമുണ്ടായതായി മന്ത്രി കെ.ടി. ജലീല്‍ . സമസ്തയുടെ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച 5 വര്‍ഷമായിരുന്നു എല്‍.ഡി.എഫ് ഭരണകാലമെന്നും തിരഞ്ഞെടുപ്പില്‍ ലീഗിനെ മാത്രം പിന്തുണയ്ക്കുന്ന നയം ഇ.കെ. വിഭാഗം സുന്നികള്‍ക്കില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
/sathyam/media/post_attachments/WsZG9aEuXcEbPB19dSKA.jpg)
മുന്‍പില്ലാത്ത രീതിയിലാണ് പല വിഷയങ്ങളിലും മുസ്ലിം ലീഗ് ഇടപെടുന്നത്. മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കാനുളള തീരുമാനത്തിന് എതിരെപ്പോലും ലീഗ് സമരത്തിന് ഒരുങ്ങിയത് വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങളുടേയും സ്വാധീനത്തിലാണ്.
വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തോടെ പൊതുസമൂഹത്തിലുണ്ടായിരുന്ന മുസ്ലിം ലീഗിന്റെ സ്വീകാര്യത കുറഞ്ഞെന്നും കെ.ടി. ജലീല്‍ ആരോപിച്ചു. സമസ്ത നേതൃത്വത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടനിലയില്ലാതെ ഭരണകേന്ദ്രവുമായി നേരിട്ട് ഇടപെടാന്‍ കഴിഞ്ഞ 5 വര്‍ഷമായി അവസരമുണ്ട്.
വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍ക്കൊളളുന്ന സംഘടനയാണ് സമസ്തയെന്നും യു.ഡി.എഫിനെ മാത്രമേ എക്കാലത്തും പിന്തുണയ്ക്കുവെന്ന പ്രചാരണം ശരിയല്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു.