തിരുവനന്തപുരം: ലോകായുക്ത വിധി ഉടന്‍ നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രി എ കെ ബാലന്‍. വിധി നടപ്പാക്കാന്‍ മൂന്നു മാസം സമയമുണ്ട്. കെ ടി ജലീലിനെതിരായ ലോകായുക്ത വിധി ഉടന്‍ നടപ്പാക്കില്ലെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്.
എല്ലാ ബന്ധു നിയമനങ്ങളെയും അഴിമതിയായി കാണേണ്ടതില്ലെന്ന ന്യായീകരണവും എ കെ ബാലന്‍ ഉയര്‍ത്തുന്നു. മതിയായ യോഗ്യതയുണ്ടെങ്കില്‍ നിയമിച്ചാല്‍ എന്താണ് തെറ്റ് എന്ന വാദമാണ് നിയമമന്ത്രി ഉയര്‍ത്തുന്നത്.
മുഖ്യമന്ത്രി കോവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ അദ്ദേഹം നേരിട്ട് ഇക്കാര്യത്തില്‍ വിശദീകരണം തരാനിടയില്ല. മന്ത്രിസഭയിലെ സീനിയര്‍ അംഗം കൂടിയായ എ കെ ബാലന്റെ നിലപാട് അതിനാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടായിത്തന്നെ കണക്കാക്കാം
അതേസമയം, ജലീല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ഒരുങ്ങുകയാണെന്ന വിവരവും പുറത്തു വരുന്നു. കാവല്‍ മന്ത്രിസഭയായി തുടരുമ്പോഴും ലോകായുക്തയുടെ വിധി ഉടന്‍ നടപ്പാക്കാനിടയില്ല. ഇന്നുചേരുന്ന സിപിഎം സെക്രട്ടറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും