പാമ്പാടിയില്‍ സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് ഒരാള്‍ മരിച്ചു

New Update

കോട്ടയം: ആക്ടീവാ സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. പാമ്പാടി വെള്ളൂര്‍ മലയില്‍ത്താഴെ എം.ടി. ബാലന്‍ ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെ പാമ്പാടി 12-ാം മൈലിനു സമീപമായിരുന്നു അപകടം.

Advertisment

publive-image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിവാന്‍ ബാലന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.

കൊച്ചി ആസ്ഥാനമായുള്ള കിംഗ്ഡം സെക്യൂരിറ്റി സര്‍വീസിലെ ജീവനക്കാരനായിരുന്നു മരിച്ച ബാലന്‍.

pampady accident
Advertisment