കോട്ടയം: ആക്ടീവാ സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. പാമ്പാടി വെള്ളൂര്‍ മലയില്‍ത്താഴെ എം.ടി. ബാലന്‍ ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെ പാമ്പാടി 12-ാം മൈലിനു സമീപമായിരുന്നു അപകടം.
/sathyam/media/post_attachments/e6XiX3YBVgVXK9qXwhp9.jpg)
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിവാന്‍ ബാലന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
കൊച്ചി ആസ്ഥാനമായുള്ള കിംഗ്ഡം സെക്യൂരിറ്റി സര്‍വീസിലെ ജീവനക്കാരനായിരുന്നു മരിച്ച ബാലന്‍.