കു​മാ​ര​സ്വാ​മി സര്‍ക്കാര്‍ രാ​ജിവച്ചേക്കും ? ഇടക്കാല തെരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്യാനും നീക്കം !

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Wednesday, July 10, 2019

ബാംഗ്ലൂര്‍ : ക​ർ​ണാ​ട​ക​യി​ല്‍ ഭരണപക്ഷത്ത് ചോര്‍ച്ച ശക്തമായതോടെ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി സര്‍ക്കാര്‍ രാ​ജി​വച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ശി​പാ​ർ​ശ ചെ​യ്യു​മെന്ന് സൂ​ച​ന. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 ന് മുഖ്യമന്ത്രി ​മ​ന്ത്രി​സ​ഭാ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്.

ഇ​തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി ഗ​വ​ർ​ണ​റെ ക​ണ്ട് മ​ന്ത്രി​സ​ഭ പി​രി​ച്ചു​വി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

രാ​ജി​വ​ച്ച് പു​റ​ത്തു​പോ​യ വി​മ​ത എം​എ​ൽ​എ​മാ​രെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ഫ​ല​വ​ത്താ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി​സ​ഭ പി​രി​ച്ചു​വി​ടാ​ൻ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്യു​ന്ന​തെ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ.

ബു​ധ​നാ​ഴ്ച ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ കൂ​ടി രാ​ജി​വ​ച്ചി​രു​ന്നു. ഇ​തോ​ടെ രാ​ജി​വ​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​ടെ എ​ണ്ണം 13 ആ​യി. ര​ണ്ട് ജ​ന​താ​ദ​ള്‍ എം​എ​ല്‍​എ​മാ​രും നേ​ര​ത്തെ രാ​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

×