അഹമ്മദാബാദ്: ഹരിദ്വാറില്‍നിന്നും കുംഭ മേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
/sathyam/media/post_attachments/XAakSx391HTJHWcySgXE.jpg)
533 പേരിലാണ് ശനിയും ഞായറുമായി സബര്‍മതി റെയില്‍വേ കോവിഡ് പരിശോധന നടത്തിയത്. ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. പോസിറ്റീവായവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച 313 പേരെ പരിശോധിച്ചതില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച 220 പേരെയാണ് പരിശോധിച്ചത്. ഇതില്‍ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.