ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് എന്താണ് ചെയ്തത്: യുഡിഎഫും എൽഡിഎഫുമാണ് ശബരിമല വിഷയത്തിൽ ഒത്തുകളിച്ചത്: പാർട്ടി പറഞ്ഞാൽ മത്സര രംഗത്തുണ്ടാകും: ഉമ്മൻ ചാണ്ടിയല്ല പിണറായി മത്സരിച്ചാലും നേമത്ത് ബിജെപി ജയിക്കുമെന്നും കുമ്മനം രാജശേഖരൻ

New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൽഡിഎഫുമായി ബിജെപി ഒത്തുകളിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം തള്ളി കുമ്മനം രാജശേഖരൻ.

ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് എന്താണ് ചെയ്തെന്ന് കുമ്മനം ചോദിച്ചു. യുഡിഎഫും എൽഡിഎഫുമാണ് ശബരിമല വിഷയത്തിൽ ഒത്തുകളിച്ചത്. കേരള നിയമസഭയിൽ എന്ത് കൊണ്ട് ഒരു നിയമം യുഡിഎഫ് കൊണ്ട് വന്നില്ല. യുഡിഎഫിന്റെ ഒരാൾ പോലും ശബരിമല വിഷയത്തിൽ സമരം ചെയ്തിട്ടില്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ല. ആരോടും ആവശ്യപ്പെട്ടിട്ടുമില്ല.

പാർട്ടി പറഞ്ഞാൽ മത്സര രംഗത്തുണ്ടാകും. നേമത്തെ കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വ വിവാദങ്ങളോടും പ്രതികരിച്ച കുമ്മനം, ഉമ്മൻ ചാണ്ടിയല്ല പിണറായി മത്സരിച്ചാലും നേമത്ത് ബിജെപി ജയിക്കുമെന്നും കൂട്ടിച്ചേർത്തു. പാർട്ടിയിൽ യാതൊരു വിഭാഗിയതയും ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment