Advertisment

‘നേമം’ ബിജെപിക്ക് ‘ഗുജറാത്ത് , അവിടെ തങ്ങൾക്കു വെല്ലുവിളിയില്ലെന്ന് കുമ്മനം; നാട്ടുകാരെ അപമാനിക്കുന്നതിന് തുല്യമെന്നു ചെന്നിത്തല

New Update

തിരുവനന്തപുരം: ‘നേമം’ ബിജെപിക്ക് ‘ഗുജറാത്ത് ’ആണെന്നും അവിടെ തങ്ങൾക്കു വെല്ലുവിളിയില്ലെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ബിജെപി സിറ്റിങ് സീറ്റായ നേമത്തു സ്ഥാനാർഥിയാകുമെന്നു കരുതുന്നയാളാണ് കുമ്മനം. കഴിഞ്ഞ ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും നേമത്തു ബിജെപിക്കായിരുന്നു മുൻതൂക്കം.

Advertisment

publive-image

കുമ്മനത്തിന്റെ ‘ഗുജറാത്ത് ’പ്രസ്താവനക്കെതിരെ യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. നേമത്തെ കുമ്മനം ഗുജറാത്ത് എന്നു വിളിച്ചത് ആ പ്രദേശത്തെ ജനങ്ങൾക്ക് അപമാനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളുടെ നാടാണ് ഇപ്പോൾ ഗുജറാത്ത് – അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയുടെയും മോദിയുടേയും ഗുജറാത്ത് ഉണ്ടെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. മോദിയുടെ അനുയായിയായ കുമ്മനം ഉദ്ദേശിക്കുന്നത് മോദിയുടെ ഗുജറാത്താണ്. ഇപ്പോൾ അതു വംശഹത്യയുടെ, ഹിന്ദുത്വ പരീക്ഷണത്തിന്റെ നാടാണെന്ന് വിജയരാഘവൻ പറഞ്ഞു.

KUMMANAM RAJASEKHARAN
Advertisment