കോട്ടയം: ജനസംഘത്തിലെയും ബി.ജെ.പി. യിലെയും പഴയ കാല സഹപ്രവർത്തകനും നേതാവുമായിരുന്ന ഉഴവൂർ തച്ചിലംപ്ലാക്കൽ കരുണാകരൻ നായരെ (കുഞ്ഞൻ നായർ ) കാണാൻ മുൻ ഗവർണ്ണർ കുമ്മനം രാജശേഖരനെത്തി. ഉഴവൂരിൽ കരുണാകരൻ നായരുടെ വസതിയിലെത്തിയ കുമ്മനം ഒരു മണിക്കൂറോളം ഇവിടെ ചിലവഴിച്ചു. പഴയ കാല പാർട്ടി പ്രവർത്തന അനുഭവങ്ങൾ ഇരുവരും ഓർത്തെടുത്തു.
/sathyam/media/post_attachments/ky6WOjRRy2U0F0FjkNH3.jpg)
ആറു പതിറ്റാണ്ടു മുമ്പ് മുതൽ പാർട്ടി പ്രവർത്തകനായിരുന്ന കരുണാകരൻ നായർ , ഒട്ടേറെ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ബി.ജെ.പി. യുടെ ഉഴവൂർ പഞ്ചായത്തു സമിതി പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. 83- കാരനായ ഇദ്ദേഹം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്.
/sathyam/media/post_attachments/oMeRmvYsvmgU9px2PwSP.jpg)
കുമ്മനത്തെ, കരുണാകരൻ നായരുടെ മകൻ ടി.കെ. വിനോദ് കുമാർ, മരുമകൾ ലഫ്. കേണൽ സുജാത, എന്നിവർ ചേർന്ന് സ്വീകരിച്ചു.
ബി.ജെ.പി. നേതാക്കളായ സുദീപ് നാരായണൻ, പ്രസാദ് ചേലയ്ക്കപ്പടവിൽ, സുരേഷ് കരുനെച്ചി, ബാലൻ ചേറാടിയിൽ എന്നിവരും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.
/sathyam/media/post_attachments/NMHTvMIrz1YKo6UoLF0x.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us