കുനാല്‍ കംറയെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിലക്കി

New Update

മുംബൈ: കൊമേഡിയന്‍ കുനാല്‍ കംറയെ ആറ് മാസത്തേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിലക്കി. ഇംഗ്ലീഷ് ടെലിവിഷന്‍ വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനയാത്രയ്ക്ക് ഇടയ്ക്ക് വച്ച് അപമാനിച്ചതിനെ തുടര്‍ന്നാണ് നടപടി.

Advertisment

publive-image

മുംബൈയില്‍ ലഖ്‌നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍വച്ച് അര്‍ണബിനെ കളിയാക്കി കംറ സംസാരിച്ചിരുന്നു. ഇതിന്റെ വീഡിയോ കംറ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയില്‍ അര്‍ണാബ് വളരെ ശാന്തനും കംറയോട് പ്രതികരിക്കാത്ത രീതിയിലുമാണ് പെരുമാറിയത്.

കുനാല്‍ കംറയെ ആറ് മാസത്തേക്ക് വിലക്കുകയാണ്. വിമാനയാത്രയ്ക്ക് ഇടയ്ക്ക് ഉണ്ടായെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലുള്ള മന്ത്രി ഹര്‍ദ്ദീപ്‌സിങ് പുരി മറ്റു വിമാനക്കമ്പനികളോടും സമാനമായ നയം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.

മോശമായ പെരുമാറ്റവും മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ചെയ്തികളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല സുരക്ഷയെ ബാധിക്കുന്നതുമാണ്. ഈ വ്യക്തിക്ക് എതിരെ നടപടി സ്വീകരിക്കാന്‍ മറ്റു വിമാനക്കമ്പനികളോട് നിര്‍ദേശിക്കുകയല്ലാതെ മറ്റുവഴികളില്ല - ഇതായിരുന്നു ഹര്‍ദീപ്‌സിങ് പുരിയുടെ ട്വീറ്റ്.

kunal kamra indigo airlines ban
Advertisment