മിഥുന്‍ രമേശിന് പിറന്നാള്‍ ആശംസയുമായി ചാക്കോച്ചന്‍

ഫിലിം ഡസ്ക്
Tuesday, May 4, 2021

നടനും അവതാരകനുമായ മിഥുന്‍ രമേശിന് ഇന്ന് പിറന്നാള്‍. ഈ ജന്മദിനത്തിന് സഹപ്രവര്‍ത്തകനായ കുഞ്ചാക്കോ ബോബന്‍ രസകരമായ ഒരു വീഡിയോ പോസ്റ്റിലൂടെ മിഥുന് പിറന്നാള്‍ ആശംസിക്കുന്നു.

എനര്‍ജിയുടെയും വിനോദത്തിന്റെയും നിറകുടം എന്നാണ് മിഥുന്‍ രമേശിനെ ചാക്കോച്ചന്‍ വിശേഷിപ്പിക്കുന്നത്. ആ നിമിഷങ്ങള്‍ ഓര്‍ക്കുമ്ബോള്‍ കുട്ടിക്കാലത്തെന്നപോലുള്ള ആ നാളുകളിലേക്ക് മടങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്ന ചിന്തയാണ് ചാക്കോച്ചന്റെ മനസ്സില്‍.

അടുത്തിടെയായി മിഥുനിന് വണ്ണം കുറഞ്ഞിരിക്കുന്നു. ഭക്ഷണം എന്നും അവന്റെയൊരു വീക്നെസ് ആയിരുന്നു എന്ന് ചാക്കോച്ചന്‍ പറയുന്നു. ഒരു ബിസ്ക്കറ്റ് കൊണ്ടുള്ള മിഥുനിന്റെ കുസൃതി വീഡിയോ പോസ്റ്റ് ചെയ്താണ് ചാക്കോച്ചന്‍ പിറന്നാള്‍ ആശംസിച്ചത്.

×